കാലത്ത് ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് അർച്ചന കണ്ണ് തുറക്കുന്നത്….അവൾ പെട്ടെന്ന് ഒന്ന് ഞെട്ടിപ്പോയി…. കാരണം തന്റെ മുന്നിൽ നിക്കുന്ന ആ രൂപം കണ്ടിട്ട്… നടുക്കിലെ പല്ല് കൊഴിഞ്ഞ ഒരു 65 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ തന്റെ മുന്നിൽ നിക്കുന്നു….
“മോളെ ചായ….”ആ സ്ത്രീ തന്റെ പുഴുവരിച്ച മോണ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു….
“ആരാ….”അവൾ ചെറിയ ഭയത്തോടെ ആ സ്ത്രീയോട് ചോദിച്ചു….
“ഞാൻ സരോജിനി….. ഈ വീട്ടിലെ ജോലിക്ക് വന്നതാ…. മോള് എണീറ്റ് ഈ ചായ കുടിക്ക്…തുണി വല്ലതും കഴുകാനുണ്ടെകിൽ ഞാൻ കഴുകി ഇടാം…”
അതും പറഞ്ഞുകൊണ്ട് സരോജിനി കഴുകാൻ ഉള്ള തുണി ബക്കറ്റിൽ നിന്നും എടുത്തു…. ഇന്നലെ ഇട്ട സാരിയും കൂടെ നനഞ്ഞിരിക്കുന്ന പാന്റീയും എടുത്തു….
“ഇതാകെ നനഞ്ഞല്ലോ മോളെ….”ഒരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് ഡ്രസ്സ് എടുത്കൊണ്ട് അലക്കാനായി പോയി….അർച്ചനക്ക് പെട്ടെന്ന് അത് കേട്ടപ്പോൾ നാണവും ചമ്മലും വന്നു…. അവൾ എണീറ്റ് ബ്രഷ് ചെയ്ത് വന്നു ചായ എടുത്ത് വീടിനു പുറത്തേക്ക് നടന്നു…. ചായ ഒന്ന് സിപ് ചെയ്തു…വീടിനു പുറത്തിറങ്ങിയപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു…. നല്ല മനോഹരമായ ദൃശ്യം…. ഇന്നലെ കണ്ട ഭീകരമായ വനം അല്ല…. പച്ച വിരിച്ച മരങ്ങൾക്ക് ഇടയിലൂടെ കോട നിറഞ്ഞിരിക്കുന്നു… അതിനിടയിലൂടെ സൂര്യപ്രകാശം അരിച്ചു വരുന്നു….
കുറച്ചു നേരം ആ പ്രകൃതി ആസ്വദിച്ചു നിക്കുമ്പോ ആണ് പിന്നിൽ നിന്നും സരോജിനി വിളിക്കുന്നത്…. “മോളെ…. ഈ മേൽക്കുപ്പായം കഴുകണോ…. എന്തോ കരിപ്പോലെ ആയീട്ടുണ്ടല്ലോ….”അവളുടെ ഗൗണിൽ കറുത്ത പാട് പോലെ…. അപ്പോൾ ആണ് അവളും അത് നോക്കുന്നത്…. തട്ടികളഞ്ഞു നോക്കി പോകുന്നില്ല….. ഇതെങ്ങനെ ആയി എന്ന് അവൾക്കും അറിയില്ല….