ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Posted by

“ടാ കൊപ്പേ അതല്ലേ ഞാൻ പറഞ്ഞേ എനിക്ക് ഒന്നും മനസിലാവുന്നില്ല ന്ന്”

“എന്തായാലും അവൾ വരട്ടെ നമുക്ക് നോക്കാം എന്താ അവളുടെ ഉദ്ദേശ്യം ന്ന് ”

ഞങ്ങൾ ക്യാന്റീനിലേക്ക് പോകാതെ വാതുക്കൽ അവളെ കാത്ത് നിന്നു.. എന്നാൽ കുറെ നേരം നിന്നിട്ടും അവളെ കണ്ടില്ല

“വാടാ സമയം ആയി ക്യാന്റീനിൽ ഇനി നമ്മളെ കണ്ടില്ലേൽ സീൻ ആവും ”

ഞങ്ങൾ ക്യാന്റീനിലേക്ക് പോയ്‌ ഇന്നലത്തെ അതേ പരിപാടികൾ തുടങ്ങി

എന്നാലും അവൾ എവിടെ പോയ്‌ കാണും ഞാൻ ആലോചിച്ചു

ആദ്യ ദിവസത്തേക്കാൾ തിരക്കായിരുന്നു രണ്ടാം ദിവസം 11 മണി വരെ ഒന്ന് മര്യാദക്ക് ഇരിക്കാൻ പോലും പറ്റാതെ ഞങ്ങൾ പണിയിൽ ആയിരുന്നു .. ഒന്ന് തിരക്ക് കുറഞ്ഞപ്പോൾ ഞങ്ങൾ ക്യാന്റീൻ കൗണ്ടറിൽ ഇരുന്നു ജെറി ഇടക്ക് വർഗീസ് ചേട്ടനുമായി അവസാന ദിവസം ഇതിലും തിരക്ക് ഉണ്ടാവുമെന്നോർത്ത് സാധങ്ങൾ വാങ്ങാൻ പുറത്തേക്ക് പോയി… ആരെങ്കിലും ഒരാൾ നിൽക്കാതെ പോകാൻ പറ്റാത്തത് കൊണ്ട് ഞാൻ കൗണ്ടറിൽ തന്നെ ഇരുന്നു . നല്ല ക്ഷീണം ഉള്ളത് കൊണ്ടും ആൾ ഒന്ന് കുറഞ്ഞത് കൊണ്ടും ഞാൻ അവിടെ ഇരുന്ന് ഒന്ന് മയങ്ങി പോയിരുന്നു.

“അതേ വിളമ്പുകാരാ…. ” ഞാൻ ഞെട്ടി എണീറ്റ് നോക്കി . കൗണ്ടറിന് മുന്നിൽ അക്ഷര നിൽക്കുന്നു ഞാൻ അത്ഭുതത്തോടെ അവളെ നോക്കി

“ഹലോ…. ഇവിടെ ഒന്നും ഇല്ലേ ”

അവൾ എന്റെ മുഖത്ത് കൈ വീശി

“നീ … നീ എപ്പോ വന്നു ”

“ങേ… അതുകൊള്ള അതൊകെ പറഞ്ഞാലേ ഇവിടെ ഫുഡ് കിട്ടൂ??”

എന്റെ മുഖം വിളറി

” അല്ല ഞാൻ… ആ. എന്താ വേണ്ടത് ”

” രണ്ട് ബിരിയാണി ”

“ബിരിയാണി ആവുന്നെ ഉള്ളൂ 12 അര എങ്കിലും ആവും”

“ഓഹോ എന്നാൽ എന്തുണ്ട് ഇപോ കഴിക്കാൻ”

” അപ്പം , പൊറോട്ട, ഇടിയപ്പം, ചപ്പാത്തി, പുട്ട്”

“കറിയോ”

“കറി കടല ,വെജിറ്റബിൾ കുർമ , ബീഫ് , ചിക്കൻ”

“ഓഹോ എന്നെ രണ്ടു സെറ്റ് അപ്പവും ബീഫും എടുത്തോ “

Leave a Reply

Your email address will not be published. Required fields are marked *