ഞാൻ കാശ് വാങ്ങി അവൾക്ക് കൂപ്പൺ കൊടുത്തു
അവൾ അതും വാങ്ങി അടുത്തുള്ള ഒരു ടേബിളിൽ പോയ് ഇരുന്നു
ഇവൾ ഒറ്റക്ക് വന്നിട്ട് ഈ രണ്ടു പ്ളേറ്റ് എന്തിനാ ഓടർ ചെയ്തത് ആവോ .. എന്നാലും ഇന്നലെ ഭയങ്കര കമ്പനിയായി സംസാരിച്ച ഇവൾ ഇന്ന് എന്നെ പള്ളി പെരുന്നാൾ നു കണ്ട ഭാവം പോലും കാണിച്ചില്ലലോ . ഞാൻ അതും ആലോചിച്ചു വീണ്ടും കൗണ്ടറിൽ ഇരുന്നു.
സീനിയർ ചേട്ടൻമർ ആരോ അവൾക്കുള്ള ഓടർ കൊടുത്തു
ഞാൻ അത് ശ്രദ്ധിക്കാതെ കൗണ്ടറിൽ കാശ് എടുത്ത് എണ്ണി നോക്കിക്കൊണ്ട് ഇരുന്നു.
” അതേ വിളമ്പുകാരാ… ”
ഞാൻ തല ഉയർത്തി നോക്കി .. ഇവൾ എന്തിനാ എന്നെ വിളിക്കുന്നെ ആവോ
“അതെ തന്നെ ആണ് ഒന്നിങ് വന്നേ ”
ഞാൻ പതിയെ എണീറ്റ് അവൾ ഇരിക്കുന്ന ടേബിളിനു അടുതേക്ക് നടന്നു
” ടാ നീ അവിടെ ഇരുന്നെ” അവൾ അവൾക്ക് അഭിമുഖമായി കിടക്കുന്ന ചെയർ ചൂണ്ടി കൊണ്ട് പറഞ്ഞു
“എന്തിന് ” “നീ ഇരിക്ക് പറയാം” ഞാൻ ഇരുന്നു
” ഇനി ആ അപ്പവും ബീഫും എടുത്ത് കഴിക്ക് ഞാൻ നിനക്ക് വേണ്ടി വാങ്ങിയത.”
ഞാൻ അന്തംവിട്ട് അവളെ നോക്കി . അവൾ ഒരു പുഞ്ചിരിയോടെ അപ്പം കഴിക്കുവാണ്
“എനിക്ക്… എനിക്ക് വേണ്ട.”
“ഓഹോ അതെന്താ നിനക്ക് വേണ്ടത്തത് മര്യാദക്ക് കഴിക്കുന്നുണ്ടോ ”
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു “കഴിക്കാൻ … ” അവളുടെ ശബ്ദം ഉയർന്നു ഞാൻ യാന്ത്രികമായി കഴിക്കാൻ തുടങ്ങി
“ആ അങ്ങനെ കഴിക്ക് ..” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അയ്യേ ഞാൻ എന്തൊരു മണുങ്ങൂസൻ ആണ് അവൾ ഒന്ന് ഒച്ച വച്ചപ്പോൾ അവൾ പറയുന്നത് ഒക്കെ ചെയ്യുന്നു..
” ഫോണ് എന്തേ”
“ങേ…”
“ഞാൻ ഇന്നലെ വാങ്ങി തന്ന ഫോണ് എന്തേ ന്ന് ?”
“കയ്യിൽ ഉണ്ട്”
“ഇങ്ങെടുത്തെ ” ഞാൻ ഫോണ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു ” ഒരു ഫോണ് വാങ്ങി തന്നിട്ട് എന്റെ നമ്പർ പോലും സേവ് ചെയ്യാൻ വയ്യല്ലേ ” ഞാൻ ഒന്നും മിണ്ടിയില്ല അവൾ ആ ഫോണിൽ നിന്നും അവളുടെ നമ്പറിലേക്ക് വിളിച്ചു കോണ്ടാക്ട് സേവ് ചെയ്തു .