ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Posted by

“ടാ ” പെട്ടെന്ന് അലർച്ച പോലൊരു ശബ്ദം കേട്ടു ഞാൻ നോക്കുമ്പോൾ ജെറിയാണ്..

ഞാൻ സീറ്റിൽ നിന്നും എണീറ്റു “എന്താ എണീറ്റത് ഇരിക്കട അവിടെ നീ ഇത് കഴിച്ചെച്ചു എണീറ്റ മതി ” അവൾ എന്നെ വലിച്ചു കസേരയിൽ ഇരുത്തി .. ഞാൻ നോക്കുമ്പോൾ കയ്യിൽ ഇരുന്ന പെട്ടി ഉള്ളിൽ കൊണ്ട് വച്ചിട്ട് ഞങ്ങൾക് നേരെ ജെറി പാഞ്ഞു വരികയയാണ്

“ടി എന്താ നിന്റെ ഉദ്ദേശ്യം ? ” ജെറി അവളോട് ദേഷ്യത്തോടെ ചോദിച്ചു “കണ്ടില്ലേ ഫുഡ് കഴിക്കുന്നു ” അവൾ സിമ്പിളായി പറഞ്ഞു ജെറിക്ക് ചൊറിഞ്ഞു വരുന്നുണ്ടന്ന് അവന്റെ ശരീര ഭാഷയിൽ തന്നെ എനിക്ക് മനസിലായി

“എടി കോപ്പേ എന്താ നിന്റെ ഉദ്ദേശ്യം ന്ന് എനിക്ക് അറിയില്ല .. ഇനിയും ഇവനെ കുഴിയിൽ ചാടിക്കാൻ ആണ് നിന്റെ ഉദ്ദേശ്യം ങ്കിൽ ഈ ജെറി ആരാണ് ന്ന് നീ അറിയും കേട്ടോടി പുല്ലേ ”

“എണീറ്റ് വാടാ നാണം ഇല്ലാത്തവനെ നിനക്ക് കിട്ടിയത് ഒന്നും പോര അല്ലെ ” ജെറി എന്നെ വലിച്ചേഴുന്നേൽപിച്ചു കൗണ്ടറിലേക്ക് നടന്നു

“മിസ്റ്റർ ജെറി ഒന്ന് നിന്നെ… ” ഞങ്ങൾ രണ്ടും തിരഞ്ഞു നിന്നു

“അതേ എനിക്ക് ഇവനെ ഇഷ്ടമാണ് , കല്യാണം കഴിക്കാനും താല്പര്യം ഉണ്ട് എന്തേ തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?? ”

ഇത്തവണ ഞെട്ടിയത് ഞാൻ ഉൾപ്പടെ ആ ക്യാന്റീനിൽ അപ്പോ ഉണ്ടായിരുന്ന ഞങ്ങളെ അറിയാവുന്ന മുഴുവൻ ആൾക്കാരുമാണ്

ജെറി ഒന്ന് പതറിയെങ്കിലും

“എടി എടി ഒരുമ്പട്ടവളെ നിനക്ക് തട്ടി കളിയ്ക്കാൻ ഉള്ള പാവ ഒന്നും അല്ല ഇവൻ.. ഇവന് ചോദിക്കാനും പറയാനും ആരും ഇല്ല ന്നും നീ കരുതണ്ട .. നിനക്ക് ഇങ്ങനെ കൊണ്ടുനടക്കാൻ ഇവിടെ വേറെ പല വായി നോക്കികളും നിന്റെ പുറകെ നടക്കുന്നുണ്ടല്ലോ പോയ്‌ അവന്മാരെ പൊക്കി കൊണ്ടു നടക്ക് .. ഇവനെ കിട്ടില്ല..”

ജെറി നിന്ന് കത്തുവാണ് ഞാൻ ആണേൽ എന്ത് പറയണം ന്ന് അറിയാതെ നിൽകുന്നു . ഇടക്ക് അവൾ എന്നെ നോക്കുന്നുണ്ട് പക്ഷെ എനിക്ക് ഒന്നും പറയാനും ഇല്ല താനും

Leave a Reply

Your email address will not be published. Required fields are marked *