ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Posted by

കാർ അവളുടെ വീടിനു ഉള്ളിലേക്ക് കയറി അവൾ കാറിൽ നിന്ന് ഇറങ്ങുന്നതിന് മുന്നേ തന്നെ ഞാൻ ചാടി വെളിയിൽ ഇറങ്ങി നിന്നു അവൾ കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു ” കേറി വാടോ വിളമ്പുകാരാ ” ഞാൻ അനങ്ങാതെ നില്കുന്നത് കണ്ട് അവൾ അകത്തേക്ക് വിളിച്ചു . സ്വപ്നത്തിൽ കണ്ടത് പോലെ അല്ല എങ്കിൽ കൂടെ ഒട്ടും കുറയാത്ത രീതിയിൽ കൊട്ടാര സദൃശ്യമായ വീട് തന്നെ ആയിരുന്നു അത് ഞാൻ ആണെകിൽ ജീവിതത്തിൽ ആദ്യമായി ആണ് അങ്ങനെ ഒരു വീടിന് ഉൾവശം കാണുന്നത് തന്നെ എന്റെ അന്തം വിട്ടുള്ള നില്പ് കണ്ടു അവൾ അവിടെയുള്ള സോഫയിൽ എന്നോട് ഇരിക്കാൻ പറഞ്ഞു അകത്തേക്ക് പോയി ഞാൻ ആണേൽ ഇരിക്കാനും വയ്യ നിൽക്കാനും വയ്യ എന്നുള്ള അവസ്ഥയിൽ അവിടെ ഇരുന്നു

“ഓഹോ അപ്പോൾ ഇതാണല്ലേ ആള് … ” അകത്ത് നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു കൂടെ അവളും ഉണ്ട് അവളുടെ അമ്മയാവണം … ഞാൻ അറിയാതെ സോഫയിൽ നിന്ന് എണീറ്റു “എണീക്കണ്ട ഇരുന്നോ … കിരൺ … അല്ലെ? ” ഞാൻ അതേ ന്ന് പതിയെ പറഞ്ഞു തല അനക്കി ” നീയാണ് അപ്പോ എന്റെ മോളെ തല്ലിയത് അല്ലെ അയ്യോ കവിൾ ഒക്കെ ചുവന്നിരിക്കുന്നല്ലോ ” അവർ ഒരു കൃത്രിമ ഗൗരവത്തോടെ എന്നോട് ചോദിച്ചുകൊണ്ട് അവളുടേ കവിളിൽ തലോടി “അത് … ഞാൻ അപ്പോഴത്തെ സാഹചര്യത്തിൽ…” ഞാൻ വാക്ക് കിട്ടാതെ തപ്പി തടഞ്ഞു “ഉം…ഇവൾക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു .. അച്ചൻ ലാളിച്ചു വഷളാക്കി വച്ചേക്കുവാ.. അഹങ്കാരം ഒട്ടും കുറവ് ഇല്ലാലോ ല്ലേ ” ഞാൻ എന്ത് പറയണം ന്ന് അറിയാതെ വളിച്ച മുഖത്തോടെ അവിടെ ഇരുന്നു

“മോൻ പേടിക്കണ്ട .. വേറെ ഒന്നിനും അല്ല സംഭവങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു കോളേജിൽ ഇവളെ ആരോ തല്ലി ബോധം പോയി എന്നൊക്കെ മിസ് വിളിച്ചു പറഞ്ഞിരുന്നു , കേട്ടപാടെ അദ്ദേഹം വെകിളി പിടിച്ചു ഇറങ്ങി അങ്ങോട്ട് വന്നിരുന്നു എന്നാൽ കുറച്ചു കഴിഞ്ഞപ്പോ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചും വരുന്ന കണ്ടു, ആദ്യമായ് ആണ് അങ്ങനെ ഒരു സംഭവം തന്നെ ഇവളെ ആരെങ്കിലും നോവിച്ചന്നറിഞ്ഞ ഭൂകമ്പം ഉണ്ടാക്കുന്ന ആളാണ് ഒരു കുഴപ്പവും ഇല്ലാതെ വരുന്നേ .. പിന്നെ ഇവളെ വിളിച്ചപ്പോൾ ആണ് കാര്യങ്ങൾ ഒക്കെ ഞാൻ അറിയുന്നെ. മുഖത്ത് ഈ പാട് ഒക്കെ എന്തായാലും കുറച്ചു കൂടി പോയി കേട്ടോ.. “‘ അമ്മ പിന്നെയും അവളുടെ കവിളിൽ തലോടികൊണ്ട് തുടന്നു ഞാൻ മിണ്ടിയില

Leave a Reply

Your email address will not be published. Required fields are marked *