ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Posted by

“പിന്നെ അവൾ ചെയ്‌ത കാര്യം വച്ചു മോന്റെ അമ്മക്ക് സംഭവിക്കാമായിരുന്നതിന് മുന്നിൽ ഇതൊന്നുംഒന്നും അല്ല . അവളോട് മോൻ ക്ഷമിക്കണം അവൾ അറിഞ്ഞോണ്ട് ഒന്നും ചെയ്തത് അല്ല . അതൊണ്ട ഇവളെ കൊണ്ട് നിര്ബന്ധിപ്പിച്ചു ഇപോ തന്നെ മോനെ ഒന്ന് കാണാൻ ഇങ്ങോട്ട് വിളിച്ചത്., പിന്നെ മോനോട് സോറി പറയാനും ഞാൻ പറഞ്ഞിരുന്നു പറഞ്ഞോ ഇവൾ ”

അവർ അതും പറഞ്ഞവളെ നോക്കി .. അവൾ ഒന്ന് ഇളിച്ചു കാണിച്ചു

“പറഞ്ഞമ്മേ … ഞാൻ … ഞാൻ പൊക്കോട്ടെ എനിക്ക് വീട്ടിൽ ചെന്നിട്ട് അത്യാവശ്യം ഉണ്ടായിരുന്നു ” ഞാൻ എണീക്കാൻ തുടങ്ങി

“ഹ അവിടെ ഇരിക്ക്. ഒരു ചായ എങ്കിലും കുടിച്ചിട് പോയാൽ മതി .” അവർ അതും പറഞ്ഞകതേക്ക് പോയി

‘അമ്മ പോയതും അക്ഷര എന്റെ മുന്നിൽ വന്നു നിന്നു

“നീ ഒന്ന് എണീറ്റെ.” അവൾ ആജ്ഞാപിച്ചു ഞാൻ ആ സോഫയിൽ നിന്ന് എണീറ്റ് അവളെ എന്താ ന്ന രീതിയിൽ നോക്കി നിന്നു.

“അപ്പോൾ ‘അമ്മ പറഞ്ഞതൊക്കെ കേട്ടല്ലോ ഇത്രേ ഉള്ളൂ കാര്യങ്ങൾ , അല്ലാതെ നിന്നോട് എനിക്ക് സഹതാപം തോന്നിയിട്ടൊന്നും അല്ല ഞാൻ സോറി പറഞ്ഞത്.. അമ്മയെ ധിക്കരിക്കാൻ എനിക്ക് പറ്റില്ല അത് കൊണ്ട് അമ്മക്ക് നിന്നെ ഒന്നു കാണണം എംനിന്നേം കൊണ്ട് ഇവിടെ വന്നതാ. ഇതായിരുന്നു ആ ഉപകാരം, അത് കഴിഞ്ഞു ഇനി നീ വേഗം ഇറങ്ങിക്കോ ഇവിടെ ഇരുന്ന് അധികം സുഖിക്കണ്ട ”

സ്തബ്ധനായി ഞാൻ അവളെ നോക്കി, ഇന്നലെ വരെ കണ്ട ആ പഴേ അക്ഷരയെ ഞാൻ വീണ്ടും കണ്ടു ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ നിൽക്കുന്നു… ഇതെന്തൊരു ജന്മം.. ഞാൻ പതിയെ വാതിൽ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.

“അതേ .. ഒന്ന് നിന്നെ… ” ഞാൻ എന്താ ന്ന ഭാവത്തിൽ തിരിഞ്ഞു നിന്നു

“നിന്റെ ഫോണ് വേണ്ടേ??”

അപ്പോഴാണ് ഞാൻ അതിനെ പറ്റി ആലോചിക്കുന്നത് തന്നെ “വേണം” ഞാൻ പതിയെ പറഞ്ഞു

“ഫോണൊക്കെ തരാം നീ അവിടെ ഇരുന്നെ.” ഞാൻ വീണ്ടും ചോദ്യ ഭാവേന അവളെ നോകി “അവിടെ ഇരിക്കാൻ ” അവൾ കുറച്ചു ഒച്ചയിൽ പറഞ്ഞു ഞാൻ യാന്ത്രികമായി സോഫയിൽ വന്നിരുന്നു , അവൾ എന്റെ മുന്നിലായി ചെയറിൽ ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *