” ഹേയ് എന്തിനാ അമ്മേ ക്ഷമയോകെ എനിക്ക് ഇതൊന്നും പുത്തരിയല്ല .. പിന്നെ കൂട്ടുകാർ ആവുന്ന കാര്യം അത് നടക്കും ന്ന് തോന്നുന്നില്ല ഞാൻ ശ്രമിക്കാം .. ഞാൻ പൊക്കോട്ടെ ചായക്ക് നന്ദി , ഇപോ അമ്മയെ വീട്ടിൽ കൊണ്ടു വന്നു കാണും എനിക്ക് അങ്ങിട്ട് പോണം ” ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി
“മോനെ നിക്ക് .. ടി അവനെ കൊണ്ട് വീട്ടിൽ ആക്കിയിട്ട് വ ” ‘അമ്മ അവളെ നോക്കി പറഞ്ഞു . കേൾക്കണ്ട താമസം അവൾ വേഗം കാറിന്റെ കീ എടുത്ത് ഇറങ്ങി
“വേണ്ടമേ ഞാൻ പൊക്കോളം ”
“നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് അവൾ അല്ലെ അപ്പോ കൊണ്ടാക്കുന്നതും അവൾ തന്നെ മതി . നീ പോയ് വണ്ടിയിൽ കേറ്.. പിന്നെ നീ നേരത്തെ പറഞ്ഞ ആ കറി മറിഞ്ഞ സംഭവം ഞാൻ നീ പറഞ്ഞപ്പോൾ ആണ് കേട്ടോ അറിയുന്നെ.. പക്ഷെ നിന്നെ ഞാൻ .. ഈ മുഖം എനിക്ക് നല്ല പരിചയം ഉണ്ട് … ആ പോട്ടെ നീ ഇടക്കൊക്കെ ഇങ് വാ . ഞാൻ പറഞ്ഞ കേട്ടല്ലോ ഇനി നിങ്ങൾ കൂട്ടുകാർ ആയിരിക്കണം. ” ‘അമ്മ അതും പറഞ്ഞു എന്നെ കാറിൽ കയറ്റി.. ഞാൻ ചുമ്മ തല കുലുക്കി. അക്ഷരയും കാറിൽ കയറി . കാർ വീട്ടിൽ നിന്നും ഇറങ്ങി എന്റെ വീട് ലക്ഷ്യമാക്കി പോയികൊണ്ടിരുന്നു
കുറെ നേരം ഞങ്ൾ രണ്ടും മിണ്ടിയില്ല
” ടാ നീ അന്നത്തെ സംഭവങ്ങൾ ഒക്കെ ഇപ്പഴും ഓർത്തു നടക്കുവാണോ ” മൗനം ഭേദിച്ചത് അവളാണ്
” ഏത് ” ഞാൻ ചോദ്യ ഭാവേന അവളെ നോക്കി
” അന്നത്തെ കറി മറിഞ്ഞ സംഭവം”
” ഒ അതോ … ആ അത് അങ്ങനെ മറക്കാൻ പറ്റില്ലായിരുന്നല്ലോ ”
“ഞാൻ സോറി പറഞ്ഞല്ലോ ഇനി മറന്നു കൂടെ പ്ലീസ് ”
ശെടാ എനിക്ക് ഇവളെ മൻസിലാകുന്നേ ഇല്ലാലോ പെട്ടെന്നു പഞ്ച പാവമായി തോന്നും പെട്ടെന്ന് ക്രൂരയായ അഹങ്കാരിയും ആവും .. എന്തോ ഉദ്ദേശ്യം വച്ചുള്ള കളിയാണ് ന്ന് തോന്നുന്നു