“ഞാൻ സൈക്കിൾ കോളേജിന് മുന്നിൽ ഉള്ള കടക്ക് പിന്നിൽ ആണ് വെക്കുന്നത് അവിടെ പോയ് അത് എടുത്ത് വീട്ടിൽ പോകും”
“ഓഹോ , എന്നാൽ നീ നാളെ സൈക്കിൾ അങ്ങനെ എടുത്താൽ മതി .. ഇപോ ഞാൻ നിന്നെ വീട്ടിൽ ആക്കി കൊള്ളാം പിന്നെ എനിക്ക് അമ്മയെ യും കാണണം ” ” എന്തിന് ” ” ഒന്നുമില്ല ഒന്ന് കാണാൻ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
ദൈവമേ ഇവളെ കൊണ്ട് ഞാൻ എങ്ങനെ വീട്ടിലേക്ക് ചെല്ലും .. ഞാൻ മനസ്സിൽ ആലോചിച്ചു. വണ്ടി കോളേജിന് മുന്നിൽ നിന്ന് എന്റെ വീടിന് അടുത്തേക്കുള്ള വഴിയിൽ കയറി വീട്ടിലേക്ക് പോകുന്ന വഴി കുറച്ചു ദൂരമേ കാർ പോകൂ ബാക്കി ബൈക്കോ സൈക്കിൾ ലോ നടന്നോ ഒക്കെ പോകണം . “ഇവിടെ വരെ വണ്ടി പോകൂ ബാക്കി നടക്കണം ” “ആണോ എന്ന വണ്ടി ഇവിടെ ഇടാം ” അവൾ വണ്ടി പാർക്ക് ചെയ്‌തു ഇറങ്ങി വന്നു ” അപ്പോ പോകാം ? ” അവൾ എന്തോ പാർക്കിൽ പോകുന്ന എക്സൈറ്റ്‌മെന്റിൽ എന്നോട് ചോദിച്ചു ഞാൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു ചുറ്റിലും ഉള്ള വീട്ടുകാർ ഒക്കെ അത്ഭുതതോടെ എന്നെ നോക്കുവാണ് .. കാറിൽ വന്നു ഒരു സുന്ദരിയായ കണ്ടാൽ തന്നെ നല്ല പണചാക്ക് ന്നൊക്കെ പറയുന്ന ഒരു പെണ്ണിന്റെ കൂടെ ഞാൻ വീട്ടിലേക്ക് നടക്കുന്നു ഇതൊന്നും പോരാഞ്ഞിട്ട് അവളുടെ കവിളും അടി കൊണ്ടു തിണർത്തു കിടക്കുന്നു . ചിലരൊക്കെ എന്നോട് കണ്ണുകൊണ്ട് ആരാ എന്താ ന്നൊക്കെ ചോദിക്കുന്നുണ്ട് . ഞാനും തിരിച്ചു കണ്ണുകൊണ്ട് എന്തോ കാണിച്ചു അവരെ ഒതുക്കി. “ഒത്തിരി നടക്കണോ ??” “വേണ്ട അപ്പുറത്ത വ ” ഞാൻ നടത്തത്തിനു സ്പീഡ് കൂട്ടി . അവൾ എന്റെ ഒപ്പം എത്താൻ ഇടക്ക് ഓടി വരുന്നുണ്ട്
“ടാ ഒന്ന് പതിയെ പോടാ ഞാനും അങ്ങോട്ട് തന്നെ ഉള്ളതാണ് ” അവസാനം ഞാൻ എന്റെ വീട്ടിലേക്ക് കയറുന്ന വഴിയുടെ മുന്നിൽ എത്തി