ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Posted by

ഒരു ഷീറ്റ് ഇട്ട പലക കൊണ്ട് മറച്ച സാധാ കൊച്ചു വീട് ആയിരുന്നു എന്റേത് വീടിന് മുന്നിൽ രാജൻ ചേട്ടൻ കസേരയിൽ ഇരുപ്പുണ്ടായിരുന്നു

“ആ നീ വന്നോ ഞാൻ നീ വരാൻ കാത്തിരിക്കുകയായിരുന്നു ” എന്നെ കണ്ട രാജൻ ചേട്ടൻ എണീറ്റ് എന്റെ നേരെ നടന്നു വന്നു പെട്ടന്ന് അക്ഷരയെ കണ്ട് പുള്ളി ആരാ ന്ന് എന്നോട് കണ്ണു കൊണ്ട് ചോദിച്ചു

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ വീട് കണ്ടു ഒന്ന് ഞെട്ടി വഴിയിൽ തന്നെ നില്കുവാണ് അവൾ

” ഇത് എന്റെ ക്ളാസിൽ പഠിക്കുന്ന കുട്ടിയ അക്ഷര ” ഞാൻ രാജൻ ചേട്ടനെ നോക്കി പറഞ്ഞു

” ആണോ.. ഞാൻ മരുന്നും കാര്യങ്ങളും ഒക്കെ അകത്ത് വച്ചിട്ടുണ്ട് ‘അമ്മ കിടക്കുവാ എല്ലാം നോക്കിയേക് ഞാൻ ഇറങ്ങുവാ നീ വരാൻ വേണ്ടി കാത്തിരുന്നത.. മോൾ അമ്മയെ കാണാൻ വന്നതാവും അല്ലെ കേറി വ എന്താ വഴിയിൽ തന്നെ നിൽക്കുന്നത് ” അവൾ ആകെ വിളറി നില്കുവാണ് ..

“വ അമ്മയെ കാണണ്ടേ ” ഞാൻ അവളെ ഉള്ളിലേക്ക് വിളിച്ചു .. രാജൻ ചേട്ടൻ പുള്ളിയുടെ വീട്ടിലേക്ക് പോയി

ഞങ്ൾ കേറിയപ്പോൾ ‘അമ്മ നല്ല ഉറക്കം ആയിരുന്നു ഞാൻ അവളെ കട്ടിലിന്റെ അടുത്ത് കിടന്ന കസേരയിൽ ഇരുത്തി അമ്മയെ വിളിച്ചു … രണ്ടുമൂന്ന് വട്ടം വിളിച്ചു കഴിഞ്ഞപ്പോൾ ‘അമ്മ എണീറ്റു എന്നെ കണ്ടതും മുഖം വിടർന്നു “നീ ഇത് എവിടെ പോയതാ മോനെ ” അതും പറഞ്ഞു തിരിഞ്ഞതും അക്ഷരയെ കണ്ടതും ഒരുമിചായിരുന്നു

“ഇത്…. ഇത് ആരാ മോനെ .. അക്ഷര ആണോ?” അത് കേട്ടതും അവളുടെ മുഖം അത്ഭുതം കൊണ്ട് വിടർന്നു

“അതേ അമ്മേ എങ്ങനെ മനസിലായി ” ഞാൻ ചോദിച്ചു

“അത് ഇപോ വേറെ ആർ നിന്റെ കൂടെ ഇപോ ഇവിടെ വരാൻ കൂടാതെ കവിളത്ത് നീ തല്ലിയ പാടും കിടക്കുന്നു കുരുത്തം കെട്ടവനെ.. ഒരു പെങ്കൊച്ചിനെ ഇങ്ങനെ ഒക്കെ തല്ലാമോ ” ‘അമ്മ സ്വല്പം ദേഷ്യത്തിലാണ് പറഞ്ഞത് ഞാൻ ഒന്നും മിണ്ടിയില്ല ” അല്ല മോൾ എന്താ മിണ്ടാതെ ഇരുന്നെ ? ടാ മോൾക്കൊരു കാപ്പി ഇട്ടെ “

Leave a Reply

Your email address will not be published. Required fields are marked *