ഞങ്ങള്‍ അവന്റെ അമ്മയോട് യാത്ര പറഞ്ഞിറങ്ങി. ഗീത മുന്‍വാതിലിന്റെ താക്കോല്‍ എടുത്തിരുന്നു.
“അമ്മ അകത്തൂന്ന് പൂട്ടിയിട്ടു കിടന്നോ..ഞാന്‍ വരുമ്പോള്‍ തനിയെ തുറന്നോളാം” അവള്‍ പറഞ്ഞു.
“രാത്രി ഉറക്കം കളഞ്ഞു പോകാന്‍ ഈ പെണ്ണിന് വേറെ ജോലി ഇല്ലേ”
തള്ള ആരോടെന്നില്ലാതെ ചോദിച്ചു. ഗീത അത് ഇഷ്ടപ്പെടാത്ത മട്ടില്‍ ചുണ്ട് മലര്‍ത്തി എന്നെ നോക്കിയിട്ട് അവന്റെ കൂടെ വണ്ടിയില്‍ കയറി.
ഞാന്‍ മുന്‍പില്‍ ഡ്രൈവറുടെ ഒപ്പം ഇരുന്നു. വണ്ടി ഇരുളിനെ കീറിമുറിച്ച് മുന്‍പോട്ടു നീങ്ങി.
അവന്റെ ഫ്ലൈറ്റ് കൃത്യസമയത്ത് തന്നെ ആയിരുന്നു. അവന്‍ ചെക്ക് ഇന്‍ ചെയ്ത് ഉള്ളില്‍ കയറി കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് ഗീതയെ ഫോണില്‍ വിളിച്ചു.
“എല്ലാം കഴിഞ്ഞു..നിങ്ങള്‍ പൊയ്ക്കോ..” അവന്‍ പറഞ്ഞു.
“ശരി ചേട്ടാ..ചെന്നാല്‍ ഉടന്‍ തന്നെ വിളിക്കണേ” അവള്‍ പറഞ്ഞു. പിന്നെ എന്റെ നേരെ തിരിഞ്ഞു “പോകാം..”