“നിങ്ങള്‍ക്ക് ചായ വേണോ..” അങ്കിള്‍ തിരിഞ്ഞു ചോദിച്ചു. ആന്റിമാര്‍ രണ്ടും നല്ല ഉറക്കമായി കഴിഞ്ഞിരുന്നു.
“രണ്ടും വണ്ടിയില്‍ കയറിയാല്‍ മതി, അപ്പോഴേ ഉറങ്ങും” അയാള്‍ പറഞ്ഞു. പിന്നെ രണ്ടാളും കൂടി ഇറങ്ങി ചായക്കടയിലേക്ക് പോയി.
“ഗീതയ്ക്ക് വേണോ ചായ” ഞാന്‍ ചോദിച്ചു.
“വേണ്ട..ഒന്ന് ഇരിക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു..” അവള്‍ ചാഞ്ഞു കിടക്കുന്ന ആന്റിയെ കാണിച്ചു പറഞ്ഞു. ഞാന്‍ ചിരിച്ചു.
“ഞാന്‍ അവിടെ ഇരുന്നോട്ടെ?” അല്‍പ സമയം കഴിഞ്ഞു ഗീത ചോദിച്ചു. എന്റെ മനസ് തുടികൊട്ടി.
“ഇരുന്നോ…” ഞാന്‍ പറഞ്ഞു.
“ഇനീമുണ്ട് രണ്ടു രണ്ടര മണിക്കൂര്‍..ഇങ്ങനെ ഇരുന്നു പോകാന്‍ പാടാ”
അവള്‍ മെല്ലെ ഡോര്‍ തുറന്നുകൊണ്ട് പറഞ്ഞു. അവള്‍ പുറത്തിറങ്ങി എന്റെ ഡോറിന്റെ അരികിലെത്തി.