മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Posted by

 

മിസ്സ് പറഞ്ഞത് എല്ലാം ഞാൻ ആശ്ചര്യത്തോടെ എന്റെ മനസ്സിലിട്ട് വിശകലനം ചെയ്തു.

 

“ഇപ്പൊ ചേച്ചി പറഞ്ഞുവന്നത് മനസ്സിലായി. പക്ഷേ നേരത്തെ പറഞ്ഞില്ലേ…, നിങ്ങള്‍ക്ക് എങ്ങനെയാണോ ഇഷ്ട്ടം അതുപോലെ ജീവിക്കും എന്ന്..? ചേച്ചി എങ്ങനെ ഉദ്ദേശിച്ച് പറഞ്ഞെന്ന് എനിക്ക് മനസ്സിലായില്ല..!” ഞാൻ തുറന്നു സമ്മതിച്ചു. അപ്പൊ മിസ്സ് പുഞ്ചിരിച്ചു.

 

“അതായത്‌, നീ ഞങ്ങളുടെ കൂടെ ഉള്ളപ്പോൾ എന്ത് കാര്യവും നമ്മൾ മൂന്ന് പേരും ചർച്ച ചെയ്തിട്ട് ഒരുപോലെ തീരുമാനം എടുക്കും. പക്ഷേ നീ ഇല്ലാത്തപ്പോള്‍, ഞങ്ങൾക്ക് ജോലിയുടെ കാര്യത്തിലോ… ജോലിയുടെ ട്രാൻസ്ഫർ കാര്യത്തിലോ, ഏതെങ്കിലും യാത്ര, ടൂർ, കൂട്ടുകാരോടൊപ്പം ഏതെങ്കിലും ഫുഡ് പാർട്ടി, അങ്ങനെ എന്തുതന്നെ ആണെങ്കിലും നിന്നെ വിളിച്ച് നിന്നോട് ചർച്ച ഒന്നും ചെയ്യില്ല.. അതൊക്കെ ഞങ്ങളുടെ ഇഷ്ടത്തിന് തീരുമാനിച്ചിട്ട് ഞങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും. ചുരുക്കി പറഞ്ഞാൽ നീ നിങ്ങളുടെ കൂടെ ഇല്ലാത്ത സമയങ്ങളില്‍ ഞങ്ങൾ നിന്നെ ഭരിക്കാൻ വരില്ല, അതുപോലെ നീയും ഞങ്ങൾ ഭരിക്കാൻ പാടില്ല.” മിസ്സ് വിശദീകരിച്ചു.

 

“ഓ… അങ്ങനെ. ഇതൊക്കെ ചേച്ചി എന്നോട് പറയേണ്ട കാര്യം പോലുമില്ല, ചേച്ചി. ഞാൻ നിങ്ങളുടെ കൂടെ ഉള്ളപ്പോൾ പോലും നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടത്തിന് തന്നെ എങ്ങനേ വേണമെങ്കിലും ജീവിക്കാം. ഒരിക്കലും ഞാൻ ഭരിക്കാൻ വരില്ല. അങ്ങനെ ഭരിക്കാൻ ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. അതിന് വിലങ്ങുതടിയായി ഒരിക്കലും ഞാൻ നില്‍ക്കില്ല. അതുപോലെ, നിങ്ങള്‍ക്ക് വേറെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയാൽ പോലും അതിനും ഞാൻ എതിരായി നില്‍ക്കില്ല, പക്ഷേ എനിക്ക് അസൂയ തോന്നും എന്നത് സത്യമാണ്.” ഞാൻ എന്റെ മനസ്സിലുള്ളത് അതുപോലെ തുറന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *