ശേഖരൻ വീണ്ടും ഓരോന്ന് അവനോടു ചോദിച്ചു പക്ഷെ അനു ഒരു മറുപടിയും പറയാൻ തോന്നിയില്ല. തനിക് നടക്കുന്നത് ഒക്കെ ആരോടെങ്കിലും പറഞ്ഞാൽ കേൾക്കുന്നവർ വട്ടനാണ് എന്ന് പറയും എന്നുള്ളത് കൊണ്ടു അവൻ മൗനം പാലിച്ചു. സത്യം പറയാൻ തനിക് പറ്റില്ല കള്ളം പറയാൻ അറിയുകയുമില്ല…
ഇവിടെ ഒന്നും കണ്ടു പരിചയമില്ലാത്ത അവൻ
ഏതോ ഇല്ലാത്ത എടുത്തിന്നു ഓടി വന്നവനാണ് എന്ന് അയാൾക്ക് തോന്നി.
മക്കൾ ഇല്ലാത്ത ശേഖരൻ അവനെ കണ്ടപ്പോൾ ഒരു അലിവ് തോന്നി.
ശേഖരൻ അവന് വീട്ടിൽ ഒരു മുറി കൊടുത്തു.
ശേഖരനും ഭാര്യ സുമലതയ്ക്കും ഒരു കൂട്ടായി അഭി അവിടെ തമാസമാക്കി.
കിണറിനെ പറ്റി ശെരിക്കും മനസിലാക്കാതെ അതിലേക്ക് ഇനിയും ചാടാൻ അഭിയ്ക്ക് ഭയമായിരുന്നു. ഇനി വേറേ എങ്ങോട്ടെങ്കിലും താൻ പോയാൽ ഇതിനേക്കാൾ പ്രശ്നമാവും അത് എന്ന് അവൻ മനസിലാക്കി…
അതുകൊണ്ട് ഉടൻ ഒന്നും അവൻ ആ സാഹസം വീണ്ടും കാണിക്കാൻ മുതിർന്നില്ല…
അവൻ കുറച്ചു ദിവസം അവിടെ തന്നെ കൂടാൻ തീരുമാനിച്ചു.
കിണറിനെ കുറിച്ച് എന്തെങ്കിലും അറിവ് അവിടുന്നു കിട്ടുമെന്ന പ്രതീക്ഷയിൽ അവൻ അവിടെ തുടർന്നു.
ഉടുക്കാൻ ശേഖരൻ അയാളുടെ പഴയ മുണ്ടും ഷർട്ടുമൊക്കെ കൊടുത്തു. ഷർട്ട് അഭിക്ക് ലൂസ് ആയത് കൊണ്ടു വീട്ടിൽ മുണ്ട് മാത്രമായി വേഷം.
അവിടെ നിൽക്കുമ്പോൾ അവിടുത്തെ ഒരു ആളെപ്പോലെ അവൻ പെരുമാറി. വിറകു വെട്ടാനും തേങ്ങ പുതിക്കാനും എല്ലാം അവൻ കൂടി കൊടുത്തു.
അങ്ങനെ ഒരു ദിവസം അടുക്കളയുടെ പിന്നാമ്പുറത്തു കുറച്ചു വിറക് വെട്ടിക്കൊണ്ടിരിക്കുമ്പോളാണ് അടയുകളയുടെ ജനൽ പാളിയിലൂടെ സുമലത തന്നെ ഇമവെട്ടാതെ നോക്കിനിൽക്കുന്നത് അവൻ കണ്ടത്…