https://postimg.cc/Hc1W3wKm
മുറിയിൽ മരക്കട്ടിലിൽ കിടന്നു എന്ത് ചെയ്യണം എന്ന് ആലോചിക്കുമ്പോളാണ് സുമലത അഭിയെ അത്തായം കഴിക്കാൻ വിളിക്കുന്നത്.
അവൻ അടുക്കളയുടെ അടുത്തുള്ള ഊട്ട്മുറിയിലേക്ക് നടന്നു.
ശേഖരൻ അവിടെ നിലത്തു ഇരിക്കുന്നുണ്ടായിരുന്നു. അഭി പോയി അയാളുടെ അടുത്തായി ഇരുന്നു.
ഒരു ഓട്ടു പാത്രത്തിൽ നല്ല തേങ്ങ അരച്ച കഞ്ഞിയും ചമ്മന്തിയും പപ്പടവുമായിരുന്നു അന്നത്തെ രാത്രി ഭക്ഷണം.
അത് കുടിച്ചോണ്ടിരിക്കുമ്പോൾ അഭി ശേഖരനോട് ചോദിച്ചു
അഭി :- അങ്കിളെ..ആ കിണർ എപ്പോ ഉണ്ടാക്കിയതാ…
ശേഖരൻ ഒന്ന് ഞെട്ടി
അഭി ഇപ്പോളാണ് ആദ്യമായി ഒന്ന് സംസാരിക്കുന്നത് ഇത്ര ദിവസം ആയിട്ടും ഇങ്ങോട്ട് ഒന്നും ചോദിച്ചിരുന്നില്ല അങ്ങോട്ട് ചോദിക്കുന്നതിനു ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും എന്ന് മാത്രം..
ഇപ്പോൾ ചോദിച്ചു..അതും കിണറിനെ കുറിച്ചാണ് ചോദിക്കുന്നത്.
അവനൊരു പൊട്ടൻ ആണെന്നായിരുന്നു അയാൾ വിചാരിച്ചത് പക്ഷെ മാനസികമായി എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അയാൾക്ക് തോന്നി…
അഭി :- അങ്കിൾ എന്താണ് ആലോചിക്കുന്നത്?
ശേഖരൻ :- ഒന്നുമില്ല പിന്നെ എന്താണ് കിണറിനെ കുറിച്ച് അറിയാൻ.. അതൊക്കെ എന്റെ അച്ഛന്റെ ചെറുപ്പത്തിൽ പണിത കിണറാണ് ഈ ഇടയ്ക്ക് ഒന്ന് പുതുക്കി പണിതു വൃത്തിയാക്കി.. എന്താ കാര്യം
അഭി :-ഏയ് ഒന്നുമില്ല..
ശേഖരൻ :- പിന്നെ എന്താണ് ഈ അങ്ങള്?
നീ എന്താ മലപ്പുറത്തുക്കാരനാണോ ഹഹ…
അഭി :- അങ്ങള് അല്ല അങ്കിൾ.. എന്ന് വെച്ചാൽ അമ്മാവൻ..