രേണുകേന്ദു 3 [Wanderlust]

Posted by

: സോറി വൃന്ദ.. എനിക്ക്…

: അയ്യോ.. പറയണ്ട. ഞാൻ ആദിയെ കുഴയ്ക്കാൻ വേണ്ടി പറഞ്ഞതല്ല. എന്റെ കല്യാണം ഉറപ്പിച്ചു. അതുകൊണ്ടാണ് അടുത്തമാസം പോകുന്നത്. ആള് U S ഇൽ എഞ്ചിനീയറാണ്. എന്റെ അകന്ന ബന്ധത്തിൽ ഉള്ളയാളാണ്. ഞാൻ ചെറുപ്പത്തിൽ ഒരുമിച്ചായിരുന്നു എപ്പോഴും. പുള്ളിക്കാരന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു പോലും. ഇപ്പോഴാ തുറന്നു പറഞ്ഞത്. നാട്ടിലേക്ക് പോകുന്നതിന് മുൻപ് ആദിയോട് തുറന്നു സംസാരിക്കണമെന്നുണ്ടായിരുന്നു… അപ്പോഴാ ആദിയായിട്ട് അവസരം ഉണ്ടാക്കിയത്. ഷാരോൺ ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട് ആദിയുടെ മനസ്സിൽ ആരോ ഉണ്ടെന്ന്. അതാ ഞാൻപിന്നെ പുറകോട്ട് വലിഞ്ഞത്..

: എന്റെ മോളെ… ഇപ്പോഴാ സമാധാനമായത്. എനിക്കാണെങ്കിൽ ഒരാളെയും വിഷമിപ്പിക്കുന്നതും ഇഷ്ടമല്ല. നീയെങ്ങാൻ പ്രൊപ്പോസ് ചെയ്തിരുന്നെങ്കിൽ ആകെ ബുദ്ധിമുട്ടായേനെ… പറ എപ്പോഴാ കല്യാണം.. എന്നെ വിളിക്കുന്നില്ലേ

: ഛേ… ഇത്രയും നാൾ വെറുതേ രണ്ടാളും മാസിലുംപിടിച്ചു നടന്നു അല്ലെ. ഇങ്ങനൊക്കെ മിണ്ടാൻ അറിയായിരുന്നോ ആദിക്ക്

: സാരില്ല… ഇനി നല്ല ചങ്ക് ബ്രോയുടെ സ്ഥാനത്ത് ഞാനുണ്ടാവും കേട്ടോ.. ആട്ടെ നിന്റെ ചെറുക്കൻ കാണാൻ എങ്ങനെ.. എന്റെ അത്ര ഗ്ലാമർ ഉണ്ടോ

: പോടാ… മതി ആക്കിയത്. ദേ ഇന്ദു ആന്റിക്ക് മീൻ അടിച്ചെന്ന് തോനുന്നു

ആദി ഉടനെ തന്റെ റോഡ് വൃന്ദയെ ഏൽപ്പിച്ച് ഇന്ദുവിന്റെ അടുത്തേക്കോടി.മുൻപരിചയമില്ലാത്തതുണ്ട് ഇന്ദു കിടന്ന് വിയർക്കുകയാണ്. ഒടുവിൽ ആദി മീനിനെ വലിച്ച് കരയ്ക്കടുപ്പിച്ചു. കിട്ടുന്ന മീനിനെ അപ്പോൾ തന്നെ വൃത്തിയാക്കി കനലിലേക്ക് വച്ചുകൊണ്ടിരുന്നു. അത് വെന്തു വരാൻ എന്തായാലും സമയമെടുക്കും. അതിനുള്ളിൽ കടലിൽ നല്ലൊരു കുളി ആവാമെന്ന് പറഞ്ഞ് കുറച്ചുപേർ ഇറങ്ങി. മടിച്ചു നിന്ന ഇന്ദുവിനെ ആദി കൈപിടിച്ച് വലിച്ച് വെള്ളത്തിലേക്കിറക്കി. ചെറു ഓളങ്ങളിൽ ഉയർന്നു പൊങ്ങിയും വെള്ളത്തിലേക്ക് മലക്കം മറിഞ്ഞും അവർ ആഹ്ളാദിച്ചു. കുളിയൊക്കെ കഴിയുമ്പോഴേക്കും നല്ല വിശപ്പ് തോന്നുന്നുണ്ട് എല്ലാവർക്കും. പെട്ടെന്ന് പോയി നല്ല വെള്ളത്തിൽ ഫ്രഷായി വന്ന് ചുട്ടെടുത്ത മീനും പാർസൽ കൊണ്ടുവന്ന വിഭവങ്ങളുമായി പാർട്ടി കൊഴുപ്പിച്ചു. ഏറെ വൈകുന്നതുവരെ ബീച്ചിൽ അർമാദിച്ച് രാത്രി വൈകിയാണ് എല്ലാവരും പിരിഞ്ഞത്. തിരിച്ചുപോകാൻ നേരം വൃന്ദ ആദിയുടെ വണ്ടിയിലാണ് കയറിയത്. അവൾ വാതോരാതെ രണ്ടുപേരോടും സംസാരിച്ചുകൊണ്ടിരുന്നു. വൃന്ദയെ വീട്ടിൽ ഇറക്കിവിട്ട ശേഷം ആദി ഇന്ദുവിനെയും കൂട്ടി യാത്രയായി.

Leave a Reply

Your email address will not be published. Required fields are marked *