ആളുകൾ ആക്രോശിച്ചു………
റാംബോ അവന്റെ തൊട്ടടുത്തെത്തിയതും അവന്റെ വലത്തേ കാൽ റാംബോയുടെ കഴുത്തിന് മുകളിലായി താടിയിൽ വന്നു പതിച്ചു…………..
റാംബോ വായുവിൽ ഉയർന്ന് പിന്നിലേക്ക് പതിച്ചു…………….
പെട്ടെന്ന് അവിടം നിശബ്ദമായി……………
ആളുകൾ ഒന്നും മിണ്ടാനാകാതെ നിന്നു…………..
ബെറ്റിങ് സ്റ്റാഫുകൾ ഇതുകണ്ട് അമ്പരന്നു…………..
ഒരാൾ മാത്രം പുഞ്ചിരി തൂകി അവിടെ നിന്നു……………
എല്ലാവരും റാംബോയെ നോക്കി…………….
റാംബോയിൽ ഒരു അനക്കവും കണ്ടില്ല……………
റഫറി അവന്റെ അടുത്തേക്ക് പോയി നോക്കി…………….
റാംബോയെ ചെക്ക് ചെയ്തു……………
റഫറിയുടെ കണ്ണ് പുറത്തേക്ക് തള്ളി………. ഭയത്താൽ………….
റഫറി എണീറ്റ് കാണികളെ നോക്കി……………
“റാംബോ ചത്തു……………”………….റഫറി അവരോട് പറഞ്ഞു……………
അവർ ഭയത്തിൽ തലയിൽ കൈവെച്ചു……………
അവർക്ക് വിശ്വസിക്കാനായില്ല……………..
റാംബോയുടെ പകുതി ശരീരവണ്ണം പോലുമില്ലാത്ത ഈ യുവാവ് റാംബോയെ കൊന്നെന്നോ…………….
അതും ഒറ്റയടിക്ക്…………..
അവർ ഭയത്തിൽ മുങ്ങിനിന്നു…………..
അവരുടെ തലയിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി…………കണ്ണ് പുറത്തേക്ക് തള്ളി…………….
പേടിച്ചിട്ട് റെഫെറി അവനെ വിജയി ആയി പ്രഖ്യാപിക്കാൻ പോലും മറന്ന് നിന്നു…………..
അവൻ അഥവാ വില്ലൻ ആ ആളുകളുടെ നേരെ തിരിഞ്ഞു…………….
അവരെ നോക്കി……………..
അവർ ഭയത്തോടെ അവനെയും………….
വില്ലൻ അവന്റെ ഇരുകൈകളും വശങ്ങളിലേക്ക് ഉയർത്തി……………
അവിടെ പുതിയ ഒരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു………………..
ഒരു പുതിയ തുടക്കം…………….
ഒരു പുതിയ യുഗം……………..
ആളുകളിൽ നിന്ന് ആരവം മുഴങ്ങി തുടങ്ങി…………..
അവർ ആർത്തുവിളിച്ചുതുടങ്ങി………………
സ്നേഹിച്ചു തുടങ്ങി……………….
ആരാധിച്ചു തുടങ്ങി…………
ഭയപ്പെട്ട് തുടങ്ങി……………..
ഒരു നാമത്തെ……………
☠️…..വില്ലൻ…..☠️