വില്ലൻ 13 [വില്ലൻ]

Posted by

“എന്താടാ പേടിച്ചുപോയോ……………….ഇവനെ നീ കീഴ്പെടുത്തി കാണിക്ക്………………നീ വീരനാണെന്ന് ഞാൻ സമ്മതിക്കാം………………..”…………………ഭാർഗവൻ റാസയ്‌ക്ക് നേരെ വെല്ലുവിളി ഇട്ടു………………….

റാസ അവനെ നോക്കി ചിരിച്ചു……………….അത് പിന്നെ ഒരു പൊട്ടിച്ചിരിയായി…………………….

റാസ ഭാർഗവനെ നോക്കി തന്റെ കൊമ്പൻ മീശ പിരിച്ചു……………………..

റാസ തന്റെ വെല്ലുവിളി ഏറ്റെടുത്തെന്ന് ഭാർഗവന് മനസ്സിലായി………………..

റാസ കരിങ്കാലൻ മുത്തുവിന് നേരെ തിരിഞ്ഞു…………………

റാസയുടെ കണ്ണുകൾ കരിങ്കാലൻ മുത്തുവിനെ സസൂഷ്മം വീക്ഷിച്ചു……………………

കരിങ്കാലൻ മുത്തു ജെല്ലിക്കെട്ട് വേദിയിലേക്ക് ഇറങ്ങി എന്നറിഞ്ഞതും എല്ലാ ആളുകളും ഉഷാറായി………………ആളുകൾക്കായി കെട്ടി ഉയർത്തിയ സ്ഥലങ്ങളിൽ ജനങ്ങൾ തിങ്ങി നിറഞ്ഞു……………………..

റാസ തന്റെ സംഘത്തിന് നേരെ നടന്നു അവരുടെ അടുത്തെത്തി…………………

അവർ മുഴുവൻ റാസയെ തന്നെ നോക്കി………………….

അവരുടെ മുഖത്തെ ഭായ് റാസ വായിച്ചെടുത്തു………………..അവൻ അവർക്ക് നേരെ പുഞ്ചിരിച്ചു…………………..

“എന്തിനാണ് ഭയക്കുന്നത്……………….നമ്മൾ ഇത്രയും നാൾ കീഴടക്കിയ ജെല്ലിക്കെട്ട് കാളയുടെ ഇനത്തിൽ പെടുന്ന ഒന്ന് മാത്രമാണ് കരിങ്കാലൻ മുത്തു……………………ഭയം നമ്മളെ ഇല്ലാതാക്കും………………അതിനാൽ ഭയം നമുക്ക് വേണ്ട…………………കരിങ്കാലൻ മുത്തുവിന്റെ ചരിത്രം ഇന്നത്തോടെ നമ്മൾ അവസാനിപ്പിക്കും പിന്നെ അവിടെ എഴുതാൻ പോകുന്നത് നമ്മുടെ ചരിത്രമായിരിക്കും………………….”……………..റാസ തന്റെ കൂട്ടാളികളോട് പറഞ്ഞു…………………

റാസയുടെ വാക്കിൽ നിന്നും അവരിലേക്ക് ധൈര്യം കടന്നു വന്നു…………………….

“അപ്പൊ അയ്യാ…………….എന്താണ് പദ്ധതി………………”………….പച്ച റാസയോട് ചോദിച്ചു………………….

റാസ അതുകേട്ട് പച്ചയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു…………………..

“പദ്ധതി………………ഞാൻ ആദ്യം കളത്തിൽ ഇറങ്ങുന്നു…………………ഞാൻ മുത്തുവിന്റെ പൂഞ്ഞിൽ പിടിക്കാതെ ഒരാളും അവനെ പിടിക്കാൻ ശ്രമിക്കരുത്…………………..അവന്റെ പൂഞ്ഞിൽ ഞാൻ പിടിച്ച അടുത്ത നിമിഷം നിങ്ങൾ എല്ലാവരും അവന്റെ മുകളിൽ ഉണ്ടായിരിക്കണം………………..”………….റാസ അവരോട് പറഞ്ഞു………………….

അവർ തലയാട്ടി………………….

“ഓഹോയ്…………………ഓഹോയ്……………….ഓഹോയ്……………”……………

കാളയെ കയറിനാൽ ബന്ധിപ്പിച്ചവരുടെ വിളി അവർ കേട്ടു………………..

അവർ തയ്യാറായി…………………

Leave a Reply

Your email address will not be published. Required fields are marked *