“നിങ്ങൾ എന്താ വൈകിയത് ഉമ്മാ………………..ഞാൻ ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് മടുത്തു………………….”……………….ആദം ഉമ്മ(സായരാ)യോട് പറഞ്ഞു………………
“ഞാനും എത്ര കാലമായി ഇവളോട് പറയുന്നു നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് ഇരുത്തണ്ടാ എന്ന്………………..”…………റാസ ചാടി കേറി മറുപടി നൽകി………………..
ആദവും സായരയും ഒന്നും മനസ്സിലാകാതെ റാസയെ നോക്കി……………………..
“എങ്ങനേ………………”…………………സായരാ ഒരു താളത്തിൽ റാസയോട് ചോദിച്ചു…………………..
റാസ ഒരു കള്ളച്ചിരിയോടെ വയറിൽ ഉഴിഞ്ഞു കാണിച്ചുകൊടുത്തു…………………….
സായരയ്ക്ക് കാര്യം പിടികിട്ടി……………….
“പോടാ തെമ്മാടി മാപ്പിളെ…………….”……………ആദം കേൾക്കാതെ റാസയ്‌ക്ക് മനസ്സിലാകുന്ന വിധത്തിൽ സായരാ വിളിച്ചു…………………റാസ അതുകേട്ട് ചിരിച്ചു…………………
“ഉപ്പാ എന്താ പറഞ്ഞെ ഉമ്മ……………….”………….ഒന്നും മനസ്സിലാകാതെ ആദം ഉമ്മയോട് ചോദിച്ചു…………………
“ഉപ്പാ അങ്ങനെ പലതും പറയും ആദൂ…………… അതൊന്നും നോക്കണ്ട……………..മോനു ഇനി എന്തായാലും വീടിന് മുന്നിൽ ഉമ്മാനേം ഉപ്പാനേം കാത്ത് ഒറ്റയ്ക്ക് ഇരിക്കേണ്ടി വരില്ല………………….”……………..സായരാ ആദത്തിന്റെ മുന്നിൽ മുട്ടുകാലിൽ ഇരുന്ന് അവനോട് പറഞ്ഞു………………….
“അതെന്താ ഉമ്മാ……………..”………….ആദം സായരയോട് ചോദിച്ചു……………………റാസയ്‌ക്കും ഒന്നും മനസ്സിലായില്ല…………………
സായരാ തന്റെ സഞ്ചിയിൽ നിന്ന് ഒഎസ് സാധനം പുറത്തേക്ക് എടുത്തു……………….ഒരു താക്കോൽ……………..എന്നിട്ട് അത് ആദത്തിന് കൊടുത്തു…………………
“ഉപ്പാക്ക് അല്ലെ താക്കോൽ വാങ്ങി വരാൻ മറവിയും ബുദ്ധിമുട്ടും അതുകൊണ്ട് ഉമ്മച്ചി തന്നെ പോയി………………..”……………..റാസയെ ഒന്ന് ആക്കിക്കൊണ്ട് സായരാ പറഞ്ഞു……………….
റാസ ഒന്ന് കോട്ടുവാ ഇടുന്ന പോലെ കാണിച്ചു കൊടുത്തു…………………
“ഉമ്മച്ചി മുത്താണ്………………”……………..സായരയ്ക്ക് ഒരു മുത്തം കൊടുത്തിട്ട് ആദം പറഞ്ഞു…………………അവൻ എന്നിട്ട് താക്കോൽ ഒന്ന് പരിശോധിച്ചു…………………..
“ഇത് നല്ല മൂർച്ച ഉണ്ടല്ലോ ഉമ്മാ……………..”……………..ആദം സായരയോട് പറഞ്ഞു………………..
“ഹ്മ്……………ഇത് എപ്പോളും മോന്റെ കയ്യിൽ ഉണ്ടാവണം ട്ടോ………….. ഒരിക്കലും കളഞ്ഞു പോകരുത്……………………”…………………..സായരാ ആദത്തിന്റെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു…………………..
“ശരി ഉമ്മ…………….ഇതൊരിക്കലും ഞാൻ കളയില്ല………………”…………….ആദം പറഞ്ഞു……………
സായരാ ആദത്തിനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു…………………..
സായരാ എന്നിട്ട് എണീറ്റ് അടുക്കളയിലേക്ക് നടന്നു…………………
റാസ ആദത്തിനെയും പൊക്കി എടുത്ത് കസേരയിലേക്ക് ഇരുന്നു………………….എന്നിട്ട് അവന്റെ പള്ളിക്കൂടത്തിലെ ഓരോ വിശേഷങ്ങൾ കേട്ടു………………………
വൈകുന്നേരം ആയപ്പോൾ റാസയും ആദവും കൂടെ മുത്തുവിന്റെ അരികിലേക്ക് ചെന്നു…………………….
മുത്തുവിന് തന്റെ ജീവൻ രക്ഷിച്ച റാസയോട് വളരെ സ്നേഹവും കടപ്പാടും ഉണ്ടായിരുന്നു………………..
അതുകൊണ്ട് തന്നെ റാസയെയോ റാസയുടെ ഒപ്പം ഉള്ള ഒരാളെ പോലും മുത്തു ഉപദ്രവിക്കാനോ പേടിപ്പിക്കാനോ ശ്രമിച്ചില്ല……………………
കരിങ്കാലൻ മുത്തുവിനെ റാസ കീഴടക്കി കൊണ്ടുവന്നിട്ടുണ്ട് എന്നറിഞ്ഞ് ഒരുപാട് പേർ മുത്തുവിനെ കാണാൻ ചെന്നു……………….
അവർ ഒരാളോട് പോലും മുത്തു തന്റെ കുറുമ്പ് കാണിച്ചില്ല……………….