മാത്യു അവളെ വിളിച്ചു ” എന്താ നീ ഇന്നലെ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്? ” മാത്യു ചോദിച്ചു. ” വയ്യ മത്തായിച്ചാ ഒന്നിങ്ങു വാ കാണാൻ തോന്നുന്നു. ഞാൻ വിളിക്കാൻ തുടങ്ങിയതായിരുന്നു” ജാൻസി മറുപടി കൊടുത്തു ” ഏയ്യ് ഞാൻ ക്ലാസ്സ് കഴിഞ്ഞിട്ട് വരാം നീ അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ പോകാൻ നോക്ക് ” മാത്യു പറഞ്ഞു.
ജാൻസിക്ക് അത് വിഷമം ആയി തോന്നി കാണാൻ ആഗ്രഹിച്ചു വിളിച്ചത് ആയിരുന്നു. ” ശരി മാത്യു ഞാൻ റസ്റ്റ് എടുക്കട്ടെ നീ ചെല്ല് എന്ന് പറഞ്ഞു ജാൻസി കാൾ കട്ട് ചെയ്തു. അന്ന് ക്ലാസ്സ് കഴിഞ്ഞ് ഇറാങ്ങാൻ നേരം മാത്യു രാഗേഷിന്റെ അടുത്തേക്ക് വന്നു ” ഇന്ന് അവൾ ഇല്ലാത്തത് കൊണ്ട് എന്തോ പോലെ എടാ എനിക്ക് നാട്ടിൽ കുറച്ചു പരിപാടി ഉണ്ട്.
നീ ഈ പൈസക്ക് കുറച്ചു ഫ്രൂട്ട്സ് വാങ്ങി ജാൻസിയെ ഒന്ന് പോയി കാണണം എന്നെ ചോദിച്ചാൽ എന്തേലും കള്ളം പറഞ്ഞാൽ മതി” മാത്യു പറഞ്ഞു. ശരി ഡാ എന്ന് പറഞ്ഞു കൊണ്ട് രാഗേഷ് ആ പൈസ വാങ്ങിച്ചു.
മാത്യുനു ജാൻസിയെ ഒരുപാട് ഇഷ്ടമാണ് പക്ഷെ അവന് നാട്ടിലും കോളേജിലും ഒക്കെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. നാട്ടിൽ എന്ത് കാര്യം ആണെങ്കിലും മുന്നിൽ നിൽക്കുന്ന ആൾ ആണ് മാത്യു അത് മുതലെടുക്കാം എന്ന് രാഗേഷ് തീരുമാനിച്ചു
രാഗേഷിന്റെ ബൈക്ക് ജാൻസിയുടെ വീടിനു മുന്നിലേക്ക് എത്തി രാഗേഷ് ഫ്രൂട്ട്സുമായി ഇറങ്ങി ഒരുപാട് ഫ്രൂട്ട്സ് ഉണ്ടായിരുന്നു അവന്റെ കയ്യിൽ അവൻ ബെൽ അടിച്ചു. ജാൻസിയുടെ അമ്മ വന്ന് വാതിൽ തുറന്നു ” അയ്യോ മോനെ ഇത് എന്തൊക്കെയാ? ” ജാൻസിയുടെ അമ്മ ചോദിച്ചു. രാഗേഷ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തുടർന്നു ” അവൾക്ക് എങ്ങനെ ഉണ്ട് അമ്മേ ” കുറവുണ്ട് മോനെ ” എന്ന് മറുപടി കൊടുത്തു. ഞാൻ ഒന്ന് അവളെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു രാഗേഷ് റൂമിലേക്ക് പോയി
രാഗേഷിനെ അത്രക്ക് വിശ്വാസം ആയിരുന്നു ജാൻസിയുടെ അമ്മക്ക്. മാത്യുനെ ഇഷ്ടമല്ലായിരുന്നു ജാൻസിയുടെ നിർബന്ധത്തിന് വഴങ്ങിയത് ആണ്. ജാൻസിയുടെ പപ്പയെ അറിയിച്ചിട്ടില്ല. അനിയന് പിന്നെ വീട്ടിൽ ഉള്ളവരുടെ കാര്യത്തിൽ ഒന്നും ഇടപെടാറില്ല അവനാണെങ്കിൽ ഫ്രണ്ട്സുമായി കറങ്ങാൻ ആണ് ഇഷ്ടം. രാവിലെ നേരത്തെ ജോലിക്ക് പോകും വൈകി വരും.