സാമ്പ [AAR KEY]

Posted by

ആദി …… നന്നായി അറിയാം …..  ഞാൻ പണ്ട് തെങ്ങ് കയറിയിട്ട് വരുമ്പോൾ ആറ്റിൽ നീന്തി കുളിച്ചിട്ടാണ് വരുന്നത് ……

ജയാ ….. നീ നാളെ പത്രത്തിൽ പരസ്യം  കൊടുക്ക് ….. വിളിക്കുന്നവർക്ക് ഇത് കാണാൻ ഞാറാഴ്ച  വരാൻ പറയ് …. അന്ന് നീ വന്ന് ഒന്ന് തുറന്ന് കാണിച്ചുകൊടുക്ക് ….. വിറ്റു കിട്ടിയാൽ ഞാൻ നിനക്ക് നല്ലൊരു സമ്മാനം തരും …….  വാങ്ങുമല്ലോ ?

ആദി ….. ചേച്ചി ധൈര്യമായി തന്നോ …….

ജയ ….. എന്നാൽ ശരി  നമുക്ക് തിരിക്കാം …. എനിക്ക് ബാങ്കിൽ ഉച്ചക്ക് പോകണം …….  രണ്ടു ചേട്ടന്മാരും കൂടി അറിയാത്ത ബിസ്സ്നെസ്സ് ചെയ്ത അച്ഛനെ പാപ്പരാക്കുമെന്ന് തോന്നുന്നു ……

ആദി ….. അതൊക്കെ ശരിയാകും ചേച്ചി …. സമയ ദോഷം ആകും ……..

ജയ കാറിലേക്ക് കയറി … കൂടെ ആദിയും ……   ഉച്ചയോടെ ബാങ്കിൽ എത്തി ….. ആദി പുറത്തു നിന്നെങ്കിലും ജയ അവനെ കൂടെ വിളിച്ചു …..  ആദി ഓടി അവളുടെ അടുത്തെത്തി ….

ജയ ….. എടാ ഫോമ് വല്ലതും ഫിൽ ചെയ്യാൻ ഉണ്ടെങ്കിൽ ഒന്ന് ഫിൽ ചെയ്ത തരണം ……. എന്റെ കയ്യക്ഷരം വളരെ മോശമാണ് ……

ആദി ….. അത് സാരമില്ല ഞാൻ ഫിൽ ചെയ്ത തരാം …..  എന്റെ അക്ഷരം സൂപ്പർ ആണ് ….

അവർ ബാങ്കിനുള്ളിലേക്ക് കയറി …. ഒരാൾ അവർക്ക് ലോണിനായുള്ള ഫോമ് നൽകി അതുമായി അവിടെ ഇട്ടിരുന്ന ചെയറിൽ അവർ ഇരുന്നു …..  ജയയിൽ നിന്നും നല്ല അകലം പാലിച്ചവൻ ഒരറ്റത്തായി ഇരുന്നു ……. അഡ്രെസ്സ് ആദിക്ക് കാണാപ്പാഠമായിരുന്നു …. ഒട്ടു മിക്കതും അവൻ ജയയോട് ചോദിക്കാതെ തന്നെ ഫിൽ ചെയ്തു …….

ആദി ….. ചേച്ചി വയസ്സ് പറ …

ജയാ …. ഇരുപത്തി രണ്ട് ……

ആദി …. ചേട്ടന്റെയോ ?

ജയ …. മുപ്പത്തി രണ്ട് …..

ആദി ഫം ഫിൽ ചെയ്ത അവളെക്കൊണ്ട് ഒപ്പും ഇടിയിച്ചു …. ജയാ അതുമായി മാനേജരുടെ ക്യാബിനിലേക്ക് പോയി …….  അല്പസമയം കഴിഞ്ഞ് അവൾ പുറത്തേക്ക് വന്നു …

Leave a Reply

Your email address will not be published. Required fields are marked *