സാമ്പ [AAR KEY]

Posted by

ഞാൻ ആലോചിച്ചപ്പോൾ എനിക്ക് പാവം തോന്നി …. അവന്റെ കുടുംബത്തെ നമ്മൾ നശിപ്പിച്ചു …. പോരാത്തതിന് നമ്മൾ അവനെ ഒറ്റപ്പെടുത്തി …….  ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു …….. കഷ്ടപ്പെട്ടൊരു ജന്മം ……..

ലയ ……. ഞാനായിരുന്നു വണ്ടി ഓടിച്ചിരുന്നതെന്ന് പറഞ്ഞപ്പോൾ അവൻ എന്ത് പറഞ്ഞു ……

ജയാ ….. ഒന്നും പറഞ്ഞില്ല ….. ഞാൻ പറഞ്ഞില്ലേ നമ്മുടെ വീട്ടിലെ പട്ടിയാണവൻ …. നമ്മൾ കരുതിയില്ലെങ്കിലും അവൻ സ്വയം അങ്ങിനെ കരുതുന്നുണ്ട് …… അത് നിനക്ക് അവനുമായി അടുക്കുമ്പോൾ മനസിലാകും ….

ജയ ….. ഞാൻ ഇത്തിരിനേരം കിടക്കട്ടെ തലവേദനയെടുക്കുന്നു …..

ലയ പുറത്തേക്ക് നോക്കി ….. അവൻ വീടിനടുത്തേക്ക് നടന്നുപോകുകയാണ് …… അവൾ അവനെ തന്നെ നോക്കി നിന്നു …..

ഒരു ദിവസം വൈകുന്നേരം കോളേജി വിട്ട് ആദി വീട്ടിലിരിക്കുമ്പോൾ ഗോപി സാർ വന്നു വിളിച്ചു ….. ഡാ  ജയക്കും ലയക്കും എവിടെയോ പോകണമെന്ന് ….. ഒന്ന് കൊണ്ട് പോയിട്ട് വാ ….. അന്നത്തെ ആസിഡന്റിനുശേഷം അവൾ ഇതു വരെ വണ്ടി ഓടിച്ചിട്ടില്ല ……

ആദി ഒരു ഷർട്ടുമിട്ട് നേരെ കാറിനടുത്തേക്ക് നടന്നു ……..  ജയയും ലയയും അവനെ കണ്ടതും കാറിനടുത്തേക്ക് വന്നു ……

അവൻ വണ്ടിയെടുത്ത് തിരിച്ചിട്ട് അവരെ നോക്കി ……   രണ്ടുപേരും കാറിലേക്ക് കയറി ….

ജയാ ….. എടാ മാക്രി ബാങ്കിൽ കൊടുത്ത ഒർജിനൽ സെർട്ടിഫികറ്റുകൾ എവിടെ ?

ആദി ……  ഞാനത് ഗോപിസാറിനെ ഏൽപ്പിച്ചു …..

ജയ ….. എന്നിട്ടത് നീ എന്നോട് പറഞ്ഞോ ?

ആദി ….. അതിനു ശേഷം ഞാൻ ചേച്ചിയെ കണ്ടിട്ടില്ലല്ലോ ?

ജയ  …. മുമ്  … ശരി ……

അവർ ഷോപ്പിൽ എത്തി …..  അവർ അകത്തേക്ക് കയറി ജയ അവനെയും കൂടെ വിളിച്ചു …. ആദിയെ കണ്ട് ഒരു പെൺകുട്ടി ഓടി വന്ന് സംസാരിച്ചു ….. മറുപടി പറഞ്ഞ് അവൻ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും അവൾ അവനോട് വീണ്ടും വീണ്ടും ഓരോന്നും ചോദിച്ചുകൊണ്ടിരുന്നു ……. അവൻ മാക്സിമം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവൾ അവനെ വിട്ടില്ല ….. ഇതെല്ലം ജയയും ലയയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു …. സാധനമൊക്കെ വാങ്ങി എല്ലാവരും കാറിൽ കയറി ……

Leave a Reply

Your email address will not be published. Required fields are marked *