ആദി …. ഞാൻ അവളോട് ഇതെല്ലം പറഞ്ഞതാണ് അവൾ കേൾക്കണ്ടേ ?
ജയാ …. നീ അതൊന്നും നോക്കണ്ടടെ ….. നീ പഠിച്ചിറങ്ങിയാൽ വലിയആൾ ആകില്ലേ ? നീ പിന്നെന്തിനാ അതൊക്കെ നോക്കുന്നത് ……….
ആദി ….. ചേച്ചിക്ക് എന്നെ മനസിലായിട്ടില്ല …… ഒരു ഇത്തിരി സ്നേഹം തന്നാൽ ഞാൻ എന്റെ ജീവൻ വേണമെങ്കിൽപോലും തിരിച്ചു കൊടുക്കും …… എന്നെ ഇഷ്ടപെടാത്തവർക്കും ….
ജയാ ലയയുടെ മുഖത്തേക്ക് നോക്കി …..
ജയാ … നീ ഞാൻ വിചാരിച്ചതുപോലല്ല ……. നന്ദിയുള്ള ഇനമാണ് ….. നമ്പാൻ കൊള്ളാം …….. ചതിക്കില്ല ……
ആദി …… ഒരു ഗതിയും പരഗതിയും ഇല്ലാത്ത തന്തയും തള്ളയും പോലും ഇല്ലാത്ത ഞാൻ ആരെ ചതിച്ചിട്ട് എന്തുണ്ടാക്കാനാണ് … ഇപ്പോൾ തന്നെ നിങ്ങളുടെയൊക്കെ ദയയിൽ ജീവിക്കുന്നു ….. അതുതന്നെ ഒരു വലിയ കാര്യമല്ലേ ? ഒരു തരം ഭാഗ്യം ……..
ഗോപി സാർ എന്നെ കൈവിട്ടാൽ ഞാൻ പഠിത്തവും കളഞ്ഞ് വീണ്ടും കൈലിയുമുടുത്ത് വീണ്ടും തെങ്ങു കയറാൻ തന്നെ ഇറങ്ങേണ്ടി വരും …… ആഗ്രഹിക്കുന്നതുപോലെ ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം മാത്രം പോരാ ….. നല്ല തറവാട്ടിൽ ജനിക്കാനുള്ള ഒരു ഭാഗ്യം കൂടി വേണം …. എന്നാലേ നല്ല തറവാട്ടിൽ നല്ല സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുട്ടിയെ കെട്ടാൻ പറ്റു ……
ജയ ,,,,, ഈ നല്ല തറവാട്ടിൽ പണക്കൊഴുപ്പോടെ ജീവിക്കുന്ന ഏതു പെണ്ണിനെയാ നീ കണ്ടത് …. നിന്റെ ‘അമ്മ പോലും നിന്റെ അച്ഛനോടൊപ്പം ഇറങ്ങി വന്നത് അവിടെ നല്ല സന്തോഷമുള്ളതുകൊണ്ടായിരിക്കുമോ ? …. നീ അവരുടെ ചിരിക്കുന്ന മുഖം മാത്രമേ കണ്ടിട്ടുള്ളു …. അവർ നേരിടുന്ന പ്രേശ്നങ്ങളും സങ്കടങ്ങളും നീ ഇതുവരെ മനസിലാക്കിയിട്ടില്ല ……
അന്ന് നിന്റെ അച്ഛനും അമ്മയും മരിച്ചതിന് ശേഷം ലയ ചിരിക്കുന്നതുപോലും ഞാൻ കണ്ടിട്ടില്ല …… അവൾ കാരണമാണ് നിനക്ക് ഈ ഗതി വന്നതെന്നുള്ള ഒരു തോന്നൽ …. ഇനിയും ഉണ്ട് ഞങ്ങളുടെ പ്രശ്നങ്ങൾ ചിലതൊന്നും നിന്നോട് പറയാൻ പറ്റില്ല … നീ ഞങ്ങളുടെ ചരിക്കുന്ന മുഖം മാത്രമല്ലെ കണ്ടിട്ടുള്ളു ……