ലയ …. ആദി നിന്നോട് എന്താണ് പറഞ്ഞതെന്ന് പറയ് ?
പൂർണിമ ……. എന്റെ വീട്ടിൽ തേങ്ങയിടാൻ വരുമ്പോൾ അച്ഛനോടൊപ്പം വളരെ ചെറുതിലെ ആദിയും കാണും ……. എന്റെ വീട്ടുകാർ പുറത്തിരുത്തിയാണ് അവർക്ക് ആഹാരം നൽകുന്നത് …… ചുരുക്കി പറഞ്ഞാൽ വീടിനകത്തേക്ക് പോലും കേറ്റില്ല ….. കാശു കൊടുക്കുന്നതും പോലും തറയിൽ വച്ചുകൊടുക്കുകയാണ് ചെയ്യുന്നത് ….
കയ്യിൽ പോലും കൊടുക്കില്ല …… പിന്നെ അങ്ങിനെയുള്ള എന്നെ പ്രേമിക്കുന്നുന്നു വീട്ടിൽ പറഞ്ഞാൽ വീട്ടുകാർ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോന്ന് ചോദിച്ചു ? അതുമല്ല ഞാൻ ആദിയോടൊപ്പം ഇറങ്ങി ചെന്നാലും ആ വീട്ടിൽ എങ്ങിനെയാ താമസിക്കുന്നത് ….. കൂട്ടുകാർ പറയുന്നതുകേട്ടു അയാളുടെ വീട്ടിൽ കിടക്കുന്നതിലും ഭേദം തൊഴുത്താണെന്ന് ….. പിന്നെ എങ്ങിനെ അയാളെ എനിക്ക് മനസ്സുകൊണ്ട് ഉൾക്കൊള്ളാനാവും
ലയ ….. സ്നേഹവും ജാതിയും മതവുമായി കൂട്ടികലർത്തേണ്ട ആവശ്യമുണ്ടോ ? നിങ്ങൾക്ക് എന്താവശ്യം ഉണ്ടെങ്കിലും ഞാൻ കൂടെ ഉണ്ടാകും …. വാക്ക് തരുന്നു …..
പൂർണിമ …….. വേണ്ട ചേച്ചി അയാൾ അത് പറഞ്ഞതിന് ശേഷം എന്തോ ഒരു അറപ്പ് പോലെ മനസ്സിൽ ഫീൽ ചെയ്യുന്നു …… എന്റെ വീട്ടിൽ പട്ടിക്ക് മാത്രമേ പുറത്ത് വച്ച് ഭക്ഷണം കൊടുക്കു ……
ലയ …. എന്ത് പട്ടിയേയോ ?
പൂർണിമ ….. മുമ് ……
ലയ ….. മുറിഞ്ഞാൽ രണ്ടുപേരുടെയും ദേഹത്തുന്ന് വരുന്നത് ചോര തന്നെയാണ് …… അല്ലാതെ നിന്റെ ദേഹത്ത് നിന്നും ചോരയും അവന്റെ ദേഹത്തു നിന്നും ഡ്രൈനേജ് വാട്ടറും അല്ല …… വിദ്യാഭ്യാസവും വിവേകവും രണ്ടും രണ്ടാണ് മോളേ …… മോൾക്ക് ഇനി എത്ര പേപ്പർ കിട്ടാനുണ്ട് ഇതുവരെ ?
പൂർണിമ ….. അത് ഒരുപാട് ഉണ്ട് …….
ലയ …. പക്ഷെ ആദിക്ക് ഒന്നുപോലും ഇല്ല …. ഈ കോളേജിലെ ടോപ്പർ ആണവൻ …… അവനു നല്ലൊരു ഭാവി ഉണ്ടാകും ….. നല്ല ഉയരങ്ങളിൽ എത്തും …..
പൂർണിമ ….. ചേച്ചിയുടെ വണ്ടി ഇടിച്ചല്ലേ ആദിയുടെ അച്ഛനും അമ്മയും മരിച്ചത് ….. ഇത്രയും ഭാവിയും ഉയർച്ചയിലും എത്തുമെന്ന് അറിഞ്ഞിട്ടും പിന്നെന്താ ആദിയെ നിങളുടെ വീട്ടിൽ താമസിപ്പിച്ചു പഠി പ്പിക്കാത്തത് ചേച്ചി പോലും ഒരു സിംപതിയുടെ പുറത്തല്ലേ അവനെ സഹായിക്കുന്നത് …. ചേച്ചിയുടെയും കുടുമ്പക്കാരുടെയും ദേഹം മുറിഞ്ഞാലും ചോര തന്നെയല്ലേ വരുന്നത് …….