സാമ്പ [AAR KEY]

Posted by

. എന്നെ വിട്ടേക്ക് …… പിന്നെന്താ ഒരു വിവേചനം നിങ്ങളുടെ മനസ്സിൽ തോന്നാൻ കാരണം ……  നിങ്ങളുടെ മനസ്സിൽ വിവേചനമല്ല മൊത്തത്തിൽ കറയാണ് ……  അവൻ ഒന്നും ആയില്ലെങ്കിൽ ചേച്ചിയുടെയും കുടുംബക്കാരുടെയും മാത്രം കുറ്റമാണ് …. ഓരോ സാഹചര്യത്തിലും എല്ലാവരും അവരുടെ ഭാഗം മാത്രം ന്യായികരിക്കുന്നു …….

പോകട്ടെ ഇത്രയും നാളായിട്ടും ആ വീട് ഒന്ന് ശരികാക്കി കൊടുത്തോ ….. അവൻ എന്ത് കഴിക്കുന്നെന്ന് അറിയാമോ ? എങ്ങിനെയാണ് കോളേജിലേക്ക് വരുന്നതെന്ന് അറിയാമോ ? അവന് എത്ര ഡ്രെസ്സ് ഉണ്ടെന്ന് അറിയാമോ …? അവൻ എന്തൊക്കെ ബുക്കുകൾ ഇല്ലെന്ന് അറിയാമോ ? പോകട്ടെ അവന്റെ വിഷമങ്ങൾ എന്തെന്ന് നിങ്ങൾ ചോദിച്ചിട്ടുണ്ടോ ? എന്നും മുഴു പട്ടിണിയാ ചേച്ചി അവൻ…….. എന്നെയും ഇങ്ങനെയുള്ള കുറേ സിമ്പതികളാണ് അവനിലേക്ക് അടുപ്പിച്ചത് …..

ഞാൻ ഒരു കാര്യം ഉറപ്പുതരാം അവനെ സ്നേഹിച്ചാൽ അവൻ ചതിക്കില്ല ……  ആരും ഒന്നും വെറുതെ കൊടുത്താൽ അവൻ സ്വീകരിക്കുകയുമില്ല …… ഇല്ലെങ്കിൽ ഞാൻ വീട്ടുകാരോട് പറഞ്ഞ് എന്തെങ്കിലും സഹായമെങ്കിലും ചെയ്യുമായിരുന്നു

ഗോപി സാറിനെയും കുടുംബത്തെയും  അവൻ സ്നേഹിക്കുന്നതുപോലെ മറ്റാരും സ്നേഹിക്കില്ല …… എന്നിട്ടും നിങ്ങൾ പോലും അവനെ അകറ്റി നിർത്തുമ്പോൾ അവന്റെ മനസ്സ് എന്തുമാത്രം വേദനിക്കുന്നുണ്ടാവുമെന്ന് യെപ്പോയെങ്കിലും നിങ്ങളുടെ വീട്ടിലെ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ ? നിങ്ങൾക്ക് അടിമയെപ്പോലെ പണിയെടുക്കാനും നിങ്ങളുടെ ആവശ്യങ്ങൾ നടത്താനും പട്ടിയെ പോലെ ഒരാൾ …..

ഗോപി സാറിന്റെ കയ്യിൽ നിന്നല്ലാതെ ഒരു പത്തു പൈസ ആരുകൊടുത്തലും അവൻ സ്വീകരിക്കില്ല ……. അതാണ് ആദിത്യൻ ………(അവളുടെ കണ്ണുകൾ നിറഞ്ഞു ….. ഇപ്പോഴും എനിക്ക് അവനെ ഇഷ്ടമാണ് …..   ചേച്ചി പറഞ്ഞതുപോലെയെല്ലാം നടക്കുമെന്നും എനിക്കറിയാം ….. ആദി ഉയരങ്ങളിൽ എത്തും ….. ചേച്ചിക്ക് ഒരു കാര്യം അറിയാമോ ? അവൻ ശരികൾ മാത്രമേ ചെയ്യൂ … ദൈവത്തിനു നിരക്കാത്തത് ചെയ്യില്ല , ഗോപിസാറിനെയും കുടുംബത്തെയും വിട്ട് ഒരിക്കലും ഒരിടത്തും പോകില്ല ……….. അവൻ നിങ്ങളുടെ അടിമയാണ് …

പിന്നെങ്ങനാണ് അവൻ ഉയരങ്ങളിൽ എത്തുന്നത് …..  ഒരു കോപ്പും അവനാവില്ല …….. നിങ്ങളുടെ കുടുബവും ഗോപിസാറും അങ്ങിനെ ആവാൻ  അവനെ സമ്മതിക്കില്ല ….. ഇനി അവൻ ഒന്നാം റാങ്ക് വാങ്ങിയാലും അവൻ നിങ്ങളെ ആരെയും വിട്ടുപോകില്ല ……  അവൻ എന്താണെന്ന് മറ്റാരേക്കാളും എനിക്കറിയാം ……. അവന്റെ ഇതേ സ്ഥാനത്ത് വേറൊരു ആണായിരുന്നെങ്കിൽ എന്നോട് യെസ് പറയുമായിരുന്നു …….

Leave a Reply

Your email address will not be published. Required fields are marked *