ആദി ….. അതൊന്നും ഓർത്ത് ചേച്ചി പേടിക്കണ്ട …. അതെല്ലാം ഞാൻ റെഡിയാക്കാം ….. ചേച്ചി ആ ഔട്ട് ഹൌസിന്റെ താക്കോൽ ഒന്ന് തന്നേ ….. ഞാൻ പോയി എന്റെ ഡ്രസ്സ് അവിടെ വച്ചിട്ട് പണിക്കാരെ തപ്പിയിറങ്ങാൻ നോക്കട്ടെ …..
ലയ …. കുറച്ചു കഴിഞ്ഞു ഞാനും കൂടി വരാം …… നീയിപ്പോൾ പെട്ടെന്ന് പണിയും തീർത്ത് തിരിച്ചു പോകാനൊന്നും നിൽക്കണ്ട ….. ഒരു ദിവസം കൂടി കിട്ടിയാൽ അത്രയും നല്ലതെന്ന ഞാനിപ്പോൾ വിചാരിക്കുന്നത് …. ഒരു പണിയുമില്ലാത്തെ ആ രണ്ട് കിഴങ്ങന്മാർ ഇവിടെത്തെ പണി ചെയ്യാൻ എന്നെ പറഞ്ഞു വിട്ടിരിക്കുന്നു …. രാവിലെ മുതൽ അവന്മാർക്ക് കള്ളുകുടിയാ ഇപ്പോഴത്തെ പണി …… ഇല്ലെങ്കിൽ നീ ഒരു കാര്യം ചെയ്യ് പോയിട്ട വാ … ഞാൻ കുറച്ചു സമയം ഒന്ന് കിടക്കട്ടെ അതി രാവിലെ എഴുന്നേറ്റതാണ് …..
ആദി അപ്പോൾ തന്നെ കാറുമായി പുറത്തേക്കിറങ്ങി …… അല്പ സമയത്തിനകം അവൻ തിരിച്ചുവന്നു കൂടെ രണ്ടുപേർ ഉണ്ടായിരുന്നു …….. അവൻ തിരിച്ചു വന്ന് ബെൽ അടിച്ചു … അപ്പോയെക്കും ലയ വാതിൽ തുറന്നു … ആദ്യം അകത്ത് പെയിന്റ് അടിക്കുന്നതിനെ അവർക്ക് കാണിച്ചു കൊടുത്തു ….. അത് കഴിഞ്ഞ് അവർ മതിൽ ഇടിഞ്ഞ് കിടക്കുന്നിടത്തേക്ക് പോയി ……. ആദി എല്ലാം പറഞ്ഞു ശരിയാക്കി നാളെ പണിതുടങ്ങണമെന്ന് പറഞ്ഞ് അവർ പോയി …….
ആദി ….. ചേച്ചി കിച്ചനും ഹാളും പെയിന്റ് അടിക്കുന്നത് നാളെ തന്നെ തീരും …. മതിലിന്റെ പണി ഒരു പത്തു ദിവസം എടുക്കുമെന്ന് പറഞ്ഞു ….. ചേച്ചി അച്ഛനെ വിളിച്ച് ഒന്ന് സംസാരിക്കു …. അത്രയും ദിവസം ഇവിടെ നില്ക്കാൻ ചേട്ടൻ സമ്മതിക്കുമോ ? എന്തായാലും ചേട്ടനെ കൂടി വിളിച്ചെക്ക് …..
ലയ ആദ്യം ഭർത്താവിനെ വിളിച്ചു …….. കാര്യങ്ങൾ പറഞ്ഞു …….
അത് കുഴപ്പമില്ലെന്ന് പറഞ്ഞ് ഷാജി ഫോൺ കട്ടുചെയ്തു …..
ആദി ഔട്ട് ഹൗസിൽ താമസമാരംഭിച്ചു …… ദിവസങ്ങൾ കടന്നുപോയി …. ഒരു ദിവസം ഷാജിയുടെ വീഡിയോ കാൾ ….