സാമ്പ [AAR KEY]

Posted by

വൈകുന്നേരം ….

വിനോദും ജയയും ഉള്ളപ്പോൾ ഗോപിസാർ കാര്യം അവതരിപ്പിച്ചു …. ജയാ ലയയെ വിളിച്ചു വരുത്തി …..

ഗോപി സാർ …. ലയ  ഇനിയുള്ള അച്ഛന്റെ സ്വത്തുക്കൾ ഞാൻ രണ്ടായി ഭാഗം വയ്ക്കാൻ തീരുമാനിച്ചു …. രണ്ടാൾക്കും തുല്യ അവകാശം ….

ലയ ….. അതെങ്ങിനെ ശരിയാകും ….. ഇവന്മാർ രണ്ടും കൂടി വിറ്റു തുലച്ച എല്ലാം അതിൽ ഉൾപ്പെടുത്തണം അതിനെ രണ്ടായി ഭാഗം വച്ചാൽ ഓക്കേ ….. ബിസ്സ്നെസ്സ് നടത്തിയും കള്ള് കുടിച്ചും പെണ്ണുപിടിച്ചും നശിപ്പിച്ച എല്ലാം കൂടി ഉൾപ്പെടുത്തി മൊത്തത്തിൽ രണ്ടായി ഭാഗം വയ്ക്കണം …..

വിനോദ് …..  അതിൽ നിന്റെ മറ്റവൻ കൂടി ഉണ്ടായിരുന്നു ആ ഷാജി ……

ലയ ….. എന്റെ ഒരു മറ്റവനും ഇല്ലായിരുന്നു …. നിയമപരമായി ഞാൻ ആരെയും വിവാഹം കഴിച്ചിട്ടില്ല ഞാൻ ഇപ്പോഴും വെർജിൻ ആണ് ….. പിന്നെ ഇതിൽ മാറ്റമുണ്ടാകുമെങ്കിൽ ഞാൻ കോടതിയെ സമീപിക്കും ….. സിറ്റിയിലെ വീട് വിറ്റ് അനിയൻ കെട്ടിപൊക്കിയ ആ വീടിന്റെ ക്യാഷ് കൂടി ഉൾപ്പെടുത്തണം ……. പിന്നെ ഈ വീടും ബാക്കിയുള്ള എല്ലാ സ്വത്തുക്കളും എനിക്ക് വേണം ഇപ്പോൾ ഇവർ നടത്തുന്ന ബിസ്സ്നസ്സിന്റെ പകുതിയും ….. ഓക്കേ ആണെങ്കിൽ ആലോചിച്ച് നാളെ പറയണം ….. ഇല്ലെങ്കിൽഎനിക്ക് കോടതിയെ സമീപിക്കേണ്ടിവരും …… പിന്നെ അച്ഛൻ മരിക്കുന്നത് വരെ നിങ്ങൾക്ക് ഈ വീട്ടിൽ താമസിക്കാം ….. ഇപ്പോൾ ഈ വീടിന്റെ ആധാരം ബാങ്കിലാണ് ആ ലോൺ അടച്ചുകൊണ്ട് …… ഇല്ലെങ്കിൽ ഇവിടെനിന്ന് ഇറങ്ങാനുള്ള വഴി നോക്ക് …….

വിനോദ് ….. നിന്റെ സംസാരം അതിരു കടക്കുന്നു ….. കൂടുതൽ സംസാരിച്ചാൽ അടിച്ചു നിന്റെ ……..

ലയ ….. ഒന്ന് തൊട്ട് നോക്കടോ ,…. അന്ന് നീ അറിയും ആൺ പിള്ളേരുടെ കയ്യുടെ ചൂട് ….. ഓടി വാ വന്ന്  അടിക്ക് ….   വിനോദേട്ട  ആലോചിക്ക് എന്ത് വേണമെന്ന് ….. ഞാൻ പെറ്റീഷൻ മൂവ് ചെയ്തു കഴിഞ്ഞാൽ പിന്നെ പി ൻവലിക്കില്ല ….. രണ്ടു വഞ്ചന കുറ്റത്തിനും …  കൊലപാതക ശ്രമത്തിനും അകത്തു കിടക്കേണ്ടി വരും ….  പിന്നയും ഉണ്ട് കേട്ടോ കുറെ വകുപ്പുകൾ ……

Leave a Reply

Your email address will not be published. Required fields are marked *