സാമ്പ [AAR KEY]

Posted by

ജയ …. ഇനി അവനെ വിട്ടേക്ക് നമ്മൾ കൂട്ടിയാൽ കൂടുന്നതല്ല ഇപ്പോൾ അവന്റെ ആസ്തി …..  പറ്റിയത് പറ്റി നമുക്ക് അറിയാവുന്ന എന്തെങ്കിലും ചെറിയ ബിസ്സ്നെസ്സ് ചെയ്യാം ….. ഇതുവരെ ഉണടായതെല്ലാം നമുക്ക് മറക്കാം ….. കടം എത്ര ഉണ്ടെന്ന് നോക്ക് നമുക്ക് അത് വീടാം …. എന്റെ കയ്യിൽ കുറച്ചു സ്വർണമുണ്ട് ലയയുടെയും ഞാൻ വാങ്ങി തരാം …. ഞാൻ ചോദിച്ചാൽ അവൾ തരും ….

വിനോദ് അവളെ കെട്ടിപ്പിടിച്ചു രണ്ടുപേരുടെയും കണ്ണ് നിറഞ്ഞു ……

ജയാ ആദിയുടെ വീട്ടിലെത്തി ……

ജയാ …. അച്ഛൻ ഇന്നലെ ഇവിടെ ഉണ്ടായിരുന്നോ ….

ലയ …. ഇല്ലല്ലോ …. ആദി പോയതിന് ശേഷം ഇവിടെ വന്നു ….

ജയാ ….. നീ എന്തിനാ ഇവിടെ നിൽക്കുന്നത് ….. ? നമുക്ക് ഒരു അഭിമാനമൊക്കെ ഇല്ലേ / ? ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ല …..

ലയ ജയയെ ഒന്ന് നോക്കി …… ചിരിച്ചുകൊണ്ട് പറഞ്ഞു ….. എനിക്ക് ഇപ്പോൾ ചെറിയ ഓർമ്മ പിശകുണ്ട് ? അന്ന് ചിലപ്പോൾ തലയിൽ കിട്ടിയ ആ അടി ആയിരിക്കാം …..  പിന്നെ നാളെ ബാക്കിയുള്ള സ്വത്തെല്ലാം ഞാൻ എന്റെ പേരിലേക്ക് മാറ്റാൻ പോകുകയാണ് ….. അച്ഛനെ പറഞ്ഞ് തിരിപ്പിക്കരുത് …. എന്നാൽ ഉള്ള സ്നേഹം കൂടി പോകും …. ഞാൻ പിന്നെ തിരിഞ്ഞു നോക്കില്ല …..

ജയാ …. ഞാൻ എതിർക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ / എനിക്ക് അറിയാം അത് എനിക്കും കൂടി വേണ്ടിയാണെന്ന് ….. നീ എന്നെ വഞ്ചിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട് …. അത് വിട്ടേക്ക് ഇവിടുള്ള ആ താമസം എനിക്ക് ദഹിക്കുന്നില്ല ….. അങ്ങിനെ ഒരു പരാതി അടിയന് ഉണർത്തിക്കാൻ ഉണ്ട് ….. അവൻ നാളെയങ്ങ് പോകും പേര് ദോഷം മാത്രം നിനക്കായിരിക്കും ……

ലയ …. അയ്യോ ആണോ … അത് ഞാൻ അങ്ങ് ക്ഷമിച്ചു …… നിന്റെയും അച്ഛന്റെയും  മനസിലെ കറ  ഇതുവരെ കഴുകി കളഞ്ഞില്ല അല്ലെ ….. പിന്നെ ഞാൻ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും ഇനി അതിലൊന്നും ഇടപെടാൻ വരണ്ട കേട്ടോ ചേച്ചി ….. ഓടിക്കോ ….

Leave a Reply

Your email address will not be published. Required fields are marked *