സാമ്പ [AAR KEY]

Posted by

ലയ …… ആദിക്ക് കുറച്ചു ഡ്രസ്സ് എടുക്കണം ……. പിന്നെ സാധനങ്ങൾ വാങ്ങണം …… പിന്നെ സമയം പോലെ ചെയ്യാം ….

അവളുടെ സംസാരം മൃദുലമായി തുടങ്ങിയിരുന്നു …… ആജ്ഞാപിക്കലിൽ നിന്നും അപേക്ഷയിലേക്ക് അത് താഴാൻ തുടങ്ങി ……

ലയയുടെ മനസ്സിലും ഇതേ അവസ്ഥ ആയിരുന്നു …… എന്തിനും അവളുടെ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുക്കുന്ന ആദിയിൽ ഇതുവരെ അവൾക്ക് കിട്ടാത്ത ഒരു  സ്നേഹം അവൾ അറിയാൻ തുടങ്ങി ……. മനസ്സിൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ആ സന്തോഷം ……  അവൾ തുണിവാങ്ങാൻ നിൽക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന കണ്ണാടിയിലേക്ക് അവൾ നോക്കി …… അവളുടെ നെറുകയിലെ  സിന്ദൂ രം….. മനസ്സിൽ പറഞ്ഞറിയിക്കാൻ സാധിക്കാതത്രെ സന്തോഷവും അഭിമാനവും …… അവൾ  ആദിയെ നോക്കി ….. ആദി സൂപ്പർ ആണെന്ന് കൈകൊണ്ട് കാണിച്ചു …. ആദ്യമായി അവളുടെ ചുണ്ടിൽ നാണം വിടരുന്നത് അവൻ കണ്ടു ……

വീട്ടിലേക്ക് അവർ യാത്ര തിരിച്ചു …….

ലയ ……. ആ പൂർണിമ വന്നപ്പോൾ ആദിക്ക് ഒന്നും തോന്നിയില്ലേ ?

ആദി ….. എന്ത് തോന്നാൻ ?

ലയ ….. ഇഷ്ടമായിരുന്നില്ലേ ?

ആദി ….. ഉണ്ടായിരുന്നു …. അതിന് വേറേ അർഥങ്ങൾ ഒന്നും ഇല്ല ….. കൂടെ ജൂനിയർ ആയി പഠിച്ച കുട്ടി …..

ലയ …. ആദി അതിനെ സ്നേഹിച്ചിരുന്നില്ലേ ? മീൻസ് ലവ് ……

ആദി …… സ്നേഹിക്കാനോ ? ഇവിടുന്ന് പറഞ്ഞാൽ ഞാൻ സ്നേഹിച്ച് പ്രേമിച്ച് കൊല്ലും അവളെ ……  എനിക്ക് സ്നേഹിക്കാൻ നിങ്ങൾ മൂന്ന് പേരും ഉള്ളപ്പോൾ ഞാൻ എന്തിനാ അവളുടെ പുറകെ പോകുന്നത് ……  എന്റെ രണ്ട് പെൺപിള്ളേരും ഗോപിസാറും മതിയെനിക്ക് …..  വേറെ ആരും അതിന് പകരമാവില്ല ? എനിക്ക് അറിയാം നിങ്ങൾക്ക് എന്നോടുള്ള സ്നേഹം ……. വേറൊരു പെണ്ണിനും ഈ മനസ്സിൽ സ്നേഹമുണ്ടാവില്ല ഈ പറഞ്ഞ ലൗവും …….

ലയ ……. എപ്പോയെങ്കിലും തോന്നിയാൽ ?

ആദി ….. ഇനി അതിനെ  എന്നെങ്കിലും കാണുമോന്ന് പോലും  അറിയില്ല …. എന്ന് ഞാൻ തിരിച്ചു വരുമെന്നും ….. ഇനി ഉടനെയൊന്നും ഒരു തിരിച്ചുവരവ് ഉണ്ടാവില്ല…. ഇനിയും ഒരു പത്ത് കൊല്ലം കഴിഞ്ഞു കാണാം …… ഞാൻ ഇവിടെ ഹാപ്പിയല്ല …. ബോറടിച്ചു തുടങ്ങിയിരിക്കുന്നു ….. അവിടെയാകുമ്പോൾ എപ്പോയും തിരക്കായിരിക്കും ….  ഫ്രീ ആകുമ്പോൾ രണ്ടെണ്ണം അടിച്ചു സുഖമായി ഉറങ്ങാം …..  ആരുടെയും സങ്കടപ്പെടുത്തുന്ന മുഖം കാണാതെ ….

Leave a Reply

Your email address will not be published. Required fields are marked *