അങ്ങിനെ എന്റെ പഠിത്തം മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു …….
ഗോപിസാറിന്റെ മരുമക്കൾ നടത്തിയിരുന്ന ബിസ്സ്നെസ്സ് പൊളിഞ്ഞു പാളീസായി ……
ഗോപി സാറിന്റെ നിർദ്ദേശ പ്രകാരം അവിടെ നിന്നും ഒരുപാട് അകലെയുള്ള എയർപോർട്ടിൽ അവരെ എത്തിക്കാൻ എന്നോട് പറഞ്ഞു ……….
ഇവിടെനിന്നും മുങ്ങുന്നതാണെന്ന് എനിക്ക് അറിയാമായിരുന്നു……. ഞാൻ കാറുമായി ചീറിപ്പാഞ്ഞു …… തീർത്തും അഹങ്കാരം തലക്കു പിടിച്ചവരായിരുന്നു അവർ ……..
പെണ്ണുപിടിയും കള്ളുകുടിയുമാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു ….. അവരുടെ മുഖത്ത് വിഷമത്തിന്റെ ഒരു കണികപോലും അവരുടെ സംസാരത്തിലോ ശരീര ഭാഷയിലോ ഞാൻ കണ്ടില്ല …… എയർ പോട്ടിലേക്ക് പോകുമ്പോഴും അവരുടെ കയ്യിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു …. ഒരിക്കൽ പോലും എന്നോട് സംസാരിക്കാൻ അവർ കൂട്ടാക്കിയില്ല ……..
അവരെ കൊണ്ടുവിട്ട് ഞാൻ തിരികെ വീട്ടിലെത്തി ………. നാട്ടുകാർ സംഘമായി സാറിന്റെ വീട്ടിലേക്ക് വരാൻ തുടങ്ങി …… സാർ മൂന്ന് മാസം കാലാവധി പറഞ്ഞ് അവരെ പറഞ്ഞുവിട്ടു ……..അങ്ങിനെ ആദ്യമായി വലിയൊരു തുകക്ക് അദ്ദേഹത്തിന്റെ സിറ്റിയിലുള്ള വീട് വിൽക്കാൻ തീരുമാനിച്ചു ……. അത് വിൽക്കാൻ സാർ നെട്ടോട്ടമോടൻ തുടങ്ങി ….
ഒരു ദിവസം ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഗോപിസാർ വീട്ടിലേക്ക് കയറിവന്നു …….
ഗോപിസാർ ….. യെന്ത ആദി നാളെത്തെ പ്ലാൻ ……
ആദി …. ഒന്നുമില്ല സാർ ……
ഗോപി ….. നാളെ ജയയെയും കൊണ്ട് സിറ്റിയിലെ ആ വീട്ടിലേക്കൊന്ന് പോകണം ….. അവൾ കൊണ്ടുപോയി കണിച്ചു തരും ….. പിന്നെ നീ ആരെയെങ്കിലും കണ്ടുപിടിച്ച് പെട്ടന്നത് വിൽക്കാൻ നോക്കണം ……..
നിനക്കും ഞാൻ ഇതുവരെ ഒന്നും തന്നില്ലല്ലോ …… നമ്മൾ കാരണമല്ലേ നിനക്ക് ഈ ഗതി വന്നത് ….. ജയയുടെയും ലയയുടെയും പേരിലാണ് ആ വീട് ഞാൻ അവർക്ക് സ്ത്രീധനമായി കൊടുത്തതാണ്……… അത് വിൽക്കുമ്പോൾ നിനക്കും ഞാൻ കുറച്ചു ക്യാഷ് തരാം …… രണ്ട് വര്ഷം കൂടി കഴിയുമ്പോൾ നിന്റെ കോഴ്സ് തീരും ….. നാളെ അതിരാവിലെ പോകണം …… ഒരു ആറുമണിക്ക് ഇറങ്ങിയാൽ ഉച്ചക്ക് മുൻപ്പ് തിരിച്ചെത്താൻ പറ്റു …… ഉച്ചക്ക് ശേഷം അവൾക്ക് ബാങ്കുവരെ പോകണം ….