സാമ്പ [AAR KEY]

Posted by

ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ………  ഞാൻ നിങ്ങളെ ശപിക്കുമെന്ന് തോന്നുന്നുണ്ടോ …… നിങ്ങളുടെ ഉപ്പും ചോറും തിന്നല്ലേ ഞങ്ങൾ വളർന്നത് ….. ഗോപിസാറല്ലേ  എൻറെ  എല്ലാ കാര്യങ്ങളും നോക്കുന്നത് ……. ഇപ്പോൾ പഠിപ്പിക്കുന്നതും ………  ഒന്ന് ആലോചിച്ചു നോക്കിയേ …….

ജയ …….. കുറ്റബോധം കൊണ്ടാണ് ഞങ്ങൾ നിന്നെ ഫേസ് ചെയ്യാൻ പോലും മടിക്കുന്നത് ലയ ആ ഷോക്കിൽ നിന്നും ഇതുവരെ മുക്തയായിട്ടില്ല …….  അവൾക്കതിൽ വലിയ ദുഃഖം ഉണ്ട് ……. ഞങ്ങൾക്ക് നീ മാപ്പ് തരണം …….

ആദി ….. അങ്ങിനെയൊന്നും പറയരുത് ചേച്ചി ……… ഈ ഒരു സംസാരത്തിന്റെ ആവശ്യമുണ്ടോ ?  ഒരാവശ്യവും ഇല്ല ….. എന്റെ വിധി  ആരുമില്ലാത്തവനായിട്ട് ജീവിക്കാനാണ് …… അവർക്ക് ഇങ്ങനെ ഒരു അവസാനം ഉണ്ടായതിന്റെ വിഷമം മാത്രമേ ഉള്ളു ……..

പിന്നെ ആരുമില്ലെന്ന് ഒരു തോന്നൽ ….. അവിടെയാണ് തകർന്നുപോകുന്നത് ……. എല്ലാവരും എന്നെ അകറ്റി നിർത്തുമ്പോൾ അടുപ്പിച്ചു നിർത്തി സമാധാനിപ്പിക്കാൻ അവർ ഇല്ലത്തതുകൊണ്ട്  ഈ ജീവിതം അവസാനിപ്പിച്ചാലോന്ന് തോന്നും ……

നിങ്ങൾക്ക് പറ്റിയ ആ ചെറിയൊരു കൈയബദ്ധം നഷ്ടപ്പെട്ടത് മുഴുവൻ എനിക്കായിരുന്നു ……. അത് എന്റെ വിധിയായിരിക്കും അതൊന്നും ഓർത്ത് നിങ്ങളാരും വിഷമിക്കരുത് ….. അത്  ദൈവം എനിക്ക് മാത്രമായി തന്നതാണ് ….. മനഃപൂർവം എന്നെ അനാഥനാക്കാൻ വേണ്ടി മാത്രം ……..

ജയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി …. അവൻ എത്രമാത്രം ഒറ്റപ്പെടുന്നുണ്ടെന്നും വേദനിക്കുന്നുണ്ടെന്നും അവന്റെ ആ വാക്കുകളിൽകൂടി അവൾക്ക് മനസ്സിലായി ……. അവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല നഷ്ടപ്പെട്ടത് അവന് മാത്രമായിരുന്നു ……

അവന്റെ  കുടുംബത്തെ അറിഞ്ഞോ അറിയാതെയോ ഞങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു ….  എന്നിട്ടും അവനെ ഇതുവരെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഞാനും ലയയും  തയ്യാറായില്ല ……  അവ നെ  ഇതുവരെ ഒന്ന് നോക്കിയിട്ടുപോലും ഇല്ല ……. എല്ലാം കടിച്ചു പിടിച്ചവൻ ജീവിതം തള്ളി നീക്കി …..

അവർ അൽപ്പ സമയത്തിനകം ആ വീട്ടിൽ എത്തി കൊട്ടാരം പോലുള്ളൊരു വീട് …. ജയയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി ഗേറ്റ് തുറന്ന് അവർ വണ്ടി വീടിനുള്ളിലേക്ക് കയറ്റി ……..  ജയാ പുറത്തിറങ്ങി അവന്റെ ആ വാടിയ മുഖത്തേക്ക് നോക്കി ….. അവന്റെ കണ്ണുകളിലെ വേദന അവൾക്ക് വായിച്ചറിയാൻ പറ്റി …….

Leave a Reply

Your email address will not be published. Required fields are marked *