Sharanya nadanna vazhikal part 4

Posted by

ദേവിചേച്ചി എത്ര സുന്ദരിയാണ്

 

 

ഞാന്‍ എഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞങ്ങളുടെ സ്കൂളില്‍ സ്കൌട്ട് ആണ്ട് ഗൈഡ് വിഭാഗം തുടങ്ങുന്നത്. ഞാനും അതിനു പേരുകൊടുത്തു.അതെന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയിരുന്നു. സ്കൂള്‍ സമയം ആയ നാലുമണി കഴിഞ്ഞും അവിടെ നില്‍ക്കേണ്ടി വരും എന്നതുകൊണ്ട്‌ എന്റെ കുറെ കൂട്ടുകാരികള്‍ക്ക് അതിനു ചേരാന്‍ സാധിച്ചതും ഇല്ല. എന്റെ വീട് സ്കൂളില്‍ നിന്നും മണിയടിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്തില്‍ ആയിരുന്നത് കൊണ്ടാണ് എനിക്ക് അതിനു സാധിച്ചത്. പേരുകൊടുത്ത വിവരം അറിഞ്ഞപ്പോള്‍ അച്ഛനും പറഞ്ഞു, വീട്ടില്‍ ചുമ്മാ തിന്നു തടിച്ചു ഇരിക്കുവല്ലേ, ഇതാകുമ്പോള്‍ കുറച്ചു ഓട്ടവും ചാട്ടവും ഒക്ക ഉള്ളതല്ലേ, പിന്നെ പിള്ളേര് ആകുമ്പോള്‍ ഇതൊക്കെ നല്ലതാ എന്ന്. എങ്കിലും എന്റെ അമ്മയ്ക്ക് അതില്‍ ഇത്തിരി വൈഷമ്യം ഉണ്ടായിരുന്നു. ഞങ്ങളുടെതു ഒരു മാനെജ്മെന്റ് സ്കൂള്‍ ആയിരുന്നു അവിടെ കഴിഞ്ഞ വര്ഷം ജോലിക്ക് കയറിയ ഹരി എന്നാ സാര്‍ ആയിരുന്നു സ്കൌടിന്റെ ചുമതല വഹിച്ചിരുന്നത്. ഹരിസാറിന്റെ അച്ഛന്‍ എന്റെ അമ്മാവന്റെ കൂട്ടുകാരന്‍ ആയിരുന്നു. അങ്ങനെ അമ്മയെയും അറിയാം. അദ്ദേഹവും പറഞ്ഞു ഇതിനു പോയാല്‍ പത്താം ക്ലാസില്‍ ഗ്രെസ്മര്‍ക്ക് ഒക്കെ കിട്ടും എന്ന്. പിന്നെ കുട്ടികള്‍ക്ക് അത്യാവശ്യം വേണ്ട പ്രാഥമിക ശുശ്രൂഷയും ഒക്കെ ആണ് ഇതില്‍ പഠിപ്പിക്കുന്നത്‌ എന്നും ഭയക്കാന്‍ ഒനുമില്ല എന്നും പറഞ്ഞപ്പോള്‍ അമ്മയും സമ്മതിച്ചു.

എന്നും നാലുമണിക്ക് ക്ലാസ് വിടും. ചൊവ്വ, വ്യാഴം ദിനങ്ങളില്‍ ആണ് സ്കൌട്ട് ഞങ്ങളുടെ സ്കൂളില്‍ നടത്തിയിരുന്നത്. എല്ലാം കൂടി ഒരു അന്‍പതോളം പേര്‍ ഉണ്ടായിരുന്നു. നാലുമണി മുതല്‍ കളികളും പാട്ടും ഒക്കെ ആയി ഉഷാര്‍ ആയിട്ടാണ് അത് നടന്നിരുന്നത്. ഞാന്‍ കൂടുതല്‍ ഓടി ചാടി നടന്നു എന്റെ ശരീരം കോലം കേട്ട് പോകുമോ എന്ന് പേടി ഉള്ളതുകൊണ്ട് അമ്മ എന്നോട് പറഞ്ഞു സ്കൂള്‍ വിട്ടാല്‍ ഉടനെ വീട്ടില്‍ വന്നു ഹോര്‍ലിക്സ് കുടിച്ചിട്ട് സ്കൂള്‍ ഗ്രൌണ്ടിലേക്ക് പോയാല്‍ മതി എന്ന്,കൂടിയാല്‍ പത്തു മിനിറ്റ് മാത്രമെ എടുക്കു എന്നത് കൊണ്ടും പിന്നെ മിക്കവാറും ദിവസങ്ങളില്‍ സ്കൌട്ടിനു വേണ്ടി വേഷം മാറേണ്ടി വരും എന്നുള്ളത് കൊണ്ടും ആണ് അമ്മ അങ്ങനെ പറഞ്ഞത്. എന്റെ കൂടെ പഠിച്ചിരുന്ന വേറെ രണ്ടു കുട്ടികളും പിന്നെ പിന്നെ എന്റെ കൂടെ വീട്ടില്‍ വന്നു ഡ്രസ്സ്‌ മാറാനും മറ്റും തുടങ്ങി. അവരുടെ വീടുകാരെ ഞങ്ങള്‍ക്ക് നന്നായി അറിയുന്നത് കൊണ്ടും, എന്റെ വീട്ടില്‍ രണ്ടു ക്ലാസ് ഹോര്‍ലിക്സ് ആഴ്ചയില്‍ രണ്ടു ദിവസം അധികം ചിലവാക്കുന്നത് ഒരു പ്രശനം ആയി അമ്മയ്ക്കും അച്ഛനും തോന്നാത്തത് കൊണ്ടും അത് സുഖമായി നടന്നു പോന്നു.

Read Sharanya nadanna vazhikal part 4

Download Sharanya nadanna vazhikal part 4

Leave a Reply

Your email address will not be published. Required fields are marked *