5 സുന്ദരികൾ – ഭാഗം 9
( അജിത്ത് )
ഇന്ദു അൽപം പിന്നോട്ടു മാറി… ചുവരിനു പിന്നിൽ മറഞ്ഞു നിന്നിരുന്ന ആ രൂപം മുന്നിലേക്ക് നീങ്ങി നിന്നു…
സന്ധ്യ…. ഇന്ദുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി…. ഒരേ പ്രായക്കാർ…. പ്ളസ്ടു മുതൽ കൂടെ പഠിച്ചവൾ… വീട്ടിൽ വെറുതെ ബോറടിച്ച് ഇരുന്ന ഇന്ദുവിന് ഈ ജോലി ശരിയാക്കി കൊടുത്തവൾ…. ഒരേ നാട്ടുകാർ… വിവാഹം കഴിച്ചിരിക്കുന്നതു പോലും അയൽപക്കത്തു നിന്ന്… ഒരുമിച്ച് ഒരേ വണ്ടിയിൽ വീട്ടിൽ പോകുന്നവർ… വീട്ടിലെ സ്വകാര്യത പോലും പങ്കു വക്കുന്നവർ…. ഇത്ര ആത്മാർത്ഥതയുള്ള രണ്ടു പെൺ സുഹൃത്തുക്കളെ കണ്ടു കിട്ടാൻ തന്നെ പ്രയാസമാണ്….
” ഓഹോ… അപ്പോ ഇവിടെ ഇതാ പരിപാടി അല്ലേ?…” സന്ധ്യ ഞങ്ങൾ രണ്ടു പേരോടുമായി ചോദിച്ചു…
ഞങ്ങൾ രണ്ടു പേരും പരസ്പരം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…
“എന്നെ വിളിക്കാതെ ഇവൾ തനിയെ മുകളിലേക്കു പോന്നതു കൊണ്ട് എന്താ കാര്യം എന്നറിയാൻ വേണ്ടി ഞാൻ പുറകെ വന്നതാ….” അതും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു….
ഇന്ദു സന്ധ്യയുടെ പിറകെ ഓടി… ഞാൻ മുകളിലേക്കു കയറി ചെന്നു നോക്കുമ്പോൾ കാണുന്നത് സന്ധ്യ ഇന്ദുവിനോട് ദേഷ്യത്തിൽ എന്തൊക്കയോ പറയുന്നു… അൽപം ദൂരെ ആയതിനാൽ അവരുടെ സംസാരം കേൾക്കാൻ സാധിക്കുന്നില്ല…. ഇന്ദു സന്ധ്യയെ കൈയിൽ പിടിച്ചു വലിക്കുകയും പിടിച്ചു നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു… സന്ധ്യ ഇന്ദുവിന്റെ കൈ തട്ടി മാറ്റി അകത്തേക്ക് കയറി പോയി… ഇന്ദുവും പിന്നാലെ ഓടിക്കയറി….
അടുത്ത പേജിൽ തുടരുന്നു