അകത്തു സെറ്റിയിൽ ഇരുന്നു ഞാൻ ക്ഷീണിച്ചു ചിരിച്ചു.
“നല്ല ചൂടാണല്ലേ ഇവടെ ? “
“മോളെ, കുടിക്കാൻ തണുത്ത ജ്യൂസ് എടുത്ത് കൊടുക്ക് മോന്.”
അമ്മ അങ്ങിനെ ആണ് എന്ന് പണ്ട് എപ്പോളോ ഇവിടെ വന്നപ്പോൾ അറിഞ്ഞതാണ് . സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനും ഒന്നും ഒരു പഞ്ഞവുമില്ല
ചേച്ചി തന്ന ജ്യൂസ് കുടിച്ചു വിശേഷങ്ങൾ പറഞ്ഞിരുന്നു
അനീഷെട്ടന്റെ അച്ഛൻ പുറത്ത് എവിടെയോ പോയതാണ്
ചേച്ചി എനിക്കുള്ള മുറി കാണിച്ചു തന്നു. അത്യാവശ്യം വലിപ്പമുള്ള ഒരു മുറി. താഴത്തെ നിലയിൽ തന്നെ. ഒരു വലിയ കട്ടിൽ മേശ അലമാര എല്ലാം ഉണ്ട്. ബാഗൊക്കെ ഒരു സൈഡിൽ വെച്ച് ഞാൻ ആ കട്ടിലിൽ മലർന്നു കിടന്നു
ഒരു പുതിയ ലോകം ഇവിടെ. എല്ലാം നന്നായി വരട്ടെ. അമ്മയെ ഒന്ന് ഓർത്തു . പാവം, ഇപ്പോൾ ഒറ്റക്കായി. വേറെ വഴി ഇല്ലാലോ .
‘മനൂ … “ ചേച്ചി കതകിൽ മുട്ടി.
“നീ ഒന്ന് കുളിച്ചോ.. ആ ചൂടൊക്കെമാറി ക്ഷീണം കുറയട്ടെ..”
ഞാൻ കുളി ഒക്കെ കഴിഞ്ഞു വന്ന് ഡ്രസ്സ് മാറി.
അപ്പോളേക്കും അച്ഛനും എത്തിയിരുന്നു.
കുറച്ചു നേരം ഞങ്ങൾ നാട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നു.
സമയം 5 മണി ആയി കാണും. ഒരു ചായ കുടിച്ചു ഞാനും ചേച്ചിയും കൂടെ പുറത്തേക്കിറങ്ങി
മുറ്റത്തിനോട് ചേർന്ന് തന്നെ ആണ് ഇന്റർനെറ്റ് കഫെ ഉള്ള രണ്ടു നില ബിൽഡിംഗ്. അതും അച്ചന്റെ സ്വന്തം ആണ്. ഞാനും ചേച്ചിയും കൂടെ ഒരു വശത്തുള്ള സ്റ്റെപ് വഴി മുകളിലേക് കേറി. ഒരാൾക്ക് കേറാൻ ഉള്ള വീതിയെ ഉള്ളു സ്ടയർ കേസ്നു, ഇടുങ്ങി ഇരിക്കുന്നു. അടിയിലെ നിലയിൽ നാല് കട മുറികൾ ആണ്. മുകളിലെ ഒരു മുറിയിലാണ് നെറ്റ് കഫെ. ചേച്ചി തന്നെയാണ് അത് നോക്കി നടത്തുന്നത്.
ചില്ലിട്ട മുന്നിലെ വാതിൽ തുറന്നു ഞങ്ങൾ രണ്ടാളും അകത്തേക്ക് കേറി.
നാല് കമ്പ്യൂട്ടർ ഉണ്ട്.
ചെറിയ ഒരു കൌണ്ടർ മുന്നില് ഇടതു വശത്തായി സെറ്റ് ചെയ്തിരിക്കുന്നു.
ചേച്ചി എന്നെ എല്ലാം കാണിച്ചു തന്നു.
Anubhavathile chechimaar 1
Posted by