Anubhavathile chechimaar 1

Posted by

“ആലോചിക്കട്ടെ ചേച്ചി ” മനസ്സില് എന്താ ഇപ്പോ വഴി എന്ന് ഓർത്തു കൊണ്ട് ഞാൻ പറഞ്ഞു.
“ഈ ടൌണിൽ കുറെ കച്ചറ പിള്ളേർ ഉണ്ട് കേട്ടോ, നീ ആരോടും അധികം അടുപ്പത്തിനൊന്നും പോകണ്ട.”
ഒരു മൂളലിൽ ഞാൻ മറുപടി ഒതുക്കി
“നീ പുകവലി കള്ളുകുടി ഒന്നും ഇല്ലാലോ ലെ ?”
ചേച്ചിയുടെ സംശയം , “ഏയ്, ഇല്ലേ .. “എന്ന് ഞാൻ.
“ഹാ ..അത് നന്നായി. എന്റെ അടുത്ത വന്നു നീ ചീത്ത ആയി കേൾപ്പിക്കല്ലെടാ.”
“ഇല്ല ചേച്ചി. ഞാൻ അങ്ങനൊക്കെ ചെയ്യുവോ ?”
“എന്തേലും ഞാൻ അറിഞ്ഞാ നല്ല അടി തരും കേട്ടോടാ” എന്നും പറഞ്ഞു ചേച്ചി എനിക്കിട്ട് ഒരു നുള്ള് തന്നു, തുടയുടെ പുറം വശത്ത്.
ചേച്ചിയുടെ സ്നേഹം കൊണ്ടല്ലേ എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്ന് ചിരിച്ചു.
ഏകദേശം എഴു മണിയോടെ കടയൊക്കെ പൂട്ടി ഞങ്ങൾ വീട്ടിലേക്കു വന്നു.
കുളി ഒക്കെ കഴിഞ്ഞു ഞാൻ വീണ്ടും സെറ്റിയിൽ വന്നിരുന്നു ടീവി കാണാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ടൌണിൽ നിന്നും അച്ഛനും വന്നു.
അത്താഴം കഴിച്ചു ഞങ്ങൾ എല്ലാരും ഓരോരോ നാട്ടു വർത്തമാനങ്ങൾ പറഞ്ഞു ഇരുന്നു.
പത്തു മണി ആയപ്പോഴേക്കും അച്ഛനും അമ്മയും കിടക്കാൻ പോയി.
ഞാനും ചേച്ചിയും മാത്രം ഹാളിൽ ടീവിയും കണ്ടിരുന്നു.
ടൈം മെഷീൻ എന്ന ഇംഗ്ലീഷ് സിനിമ ആണ്, കാലത്തിനു പിന്നിലേക്കും മുന്നിലേക്കും സമയം സെറ്റ് ചയ്തു പോകാൻ പറ്റുന്ന ഒരു മെഷീൻ.. അതാണ് കഥ.
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഉറക്കം വരുന്നു എന്നും പറഞ്ഞു കിടക്കാൻ പോയി, ഞാൻ ആ സിനിമ തീരും വരെ കണ്ടു.
എനിക്കും നല്ല ഉറക്കം വന്നു തുടങ്ങിയിരുന്നു.
അങ്ങനെ ഒരു മാസം കടന്നു പോയതെ അറിഞ്ഞില്ല.
ആദ്യ ശമ്പളം ചേച്ചിയുടെ കൈയിൽ നിന്നും മേടിച്ചു. സന്തോഷം കൊണ്ട് എനിക്ക് കണ്ണുകൾ നിറഞ്ഞിരിന്നു.
“എന്റെ കൈയിൽ നിന്നും ആണ് നിനക്ക് ജീവിതത്തിലെ ആദ്യ ശമ്പളം.. ഇനി നിറയെ കിട്ടും.” ചേച്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *