വിദ്യേച്ചി എന്നെ നോക്കി ചുണ്ടു മലർത്തി….ഞാൻ കുഞ്ഞേച്ചിക്കരികിലെത്തി നിന്നു..
“ഞാൻ പൊയ്ക്കോട്ടേ?…” ഞാൻ കുഞ്ഞേച്ചിയുടെ ചെവിയിൽ ചോദിച്ചു…
“വീട്ടീ പോടാ… ചെക്കൻ പിന്നേം നിന്നു കുറുകുവാ..” വിദ്യേച്ചി എന്നെ കളിയാക്കി…
ഞാൻ വാതിൽക്കലെത്തി തിരിഞ്ഞു നിന്നു…
“ങ്ഹാ… ആ പൈസേം ചാവീം തന്നേരെ… ഇന്നു നേരത്തേ തുറക്കണം… ഇച്ചിരെ പണിയുണ്ട്…” ഞാൻ പറഞ്ഞു…
വല്യേച്ചി പണവും ചാവിയും എടുക്കാനായി അകത്തേക്കു പോയി….
“എന്നതാടാ, ഞങ്ങൾ അറിയാൻ പാടില്ലാത്ത പണി?…” വിദ്യേച്ചി ചോദിച്ചു….
“ഹേയ്… അത്… അതൊന്നുമില്ല…” ഞാൻ പറഞ്ഞൊപ്പിച്ചു…
വല്യേച്ചി പണവും താക്കോലുമായി വന്നു… എനിക്ക് നേരെ നീട്ടി… ഞാൻ അതു വാങ്ങി വച്ചു….
“ഇന്ന് ഇവനെന്തോ ഉഡായിപ്പ് ഒപ്പിക്കാനുള്ള പരിപാടിയാണെന്നു തോന്നുന്നല്ലോടീ ചേച്ചീ…” വിദ്യേച്ചി വല്യേച്ചിയോടു പറഞ്ഞു…
“എന്നതാടാ കാര്യം?..” വല്യേച്ചിയുടെ കണ്ണുകൾ ആകാംക്ഷയിൽ വിടർന്നു..
“അത്… അത് പിന്നെ…. ഞാൻ… അതൊക്കെ ഞാൻ ഇന്ന് രാത്രി വരുമ്പോൾ പറയാം… പിന്നെ ഇന്നു കളിയില്ല… കാര്യം മാത്രം….” ഞാൻ പറഞ്ഞു….
ഇതു കേട്ടപ്പോൾ അവരുടെ നെറ്റി ചുളിഞ്ഞു…. എങ്കിലും എന്തോ, അവരതു സമ്മതിച്ചു….
“ഇന്നു വരില്ലേ കടയിൽ?…” ഞാൻ ചോദിച്ചു…