“ഇഷ്ടപ്പെടാത്തതു ചോദിച്ചാൽ എന്നെയും അമ്മയേയുമൊക്കെ ദഹിപ്പിക്കുന്ന നോട്ടം കൊണ്ടു വിറപ്പിച്ചു നിർത്തുന്ന നീ ഇങ്ങനെ നിൽക്കണേൽ എന്തോ കാര്യം ഉണ്ടല്ലോ?… ചേച്ചിയമ്മ ചോദിച്ചു..
“അത്… പിന്നെ… ചേച്ചിയമ്മേ…. ശരിക്കും അറിയാതെ പറ്റീതാ… ഞാൻ ചേച്ചിയമ്മയെ അങ്ങനെയൊന്നും….” എന്റെ കണ്ണുകൾ നിറഞ്ഞു….
“ഓ… അതാണോ?… ഞാൻ പറഞ്ഞില്ലേ സാരമില്ലാന്ന്… ചെല്ല്… പോ…. പോയി കുളിച്ച് വല്ലതും കഴിച്ചു പോവാൻ നോക്ക്… നിനക്ക് കൊണ്ടുപോകാൻ ചോറാക്കണോ?….” ചേച്ചിയമ്മ എന്നെ ആശ്വസിപ്പിച്ച് എന്റെ പുറത്ത് കൈകൾ അമർത്തി പിടിച്ചു തള്ളി….
“വേണ്ട… ഞാൻ ഉച്ചയ്ക്ക് വരും… ഉറക്കം ശരിയായില്ല…” ഞാൻ പറഞ്ഞു….
തെറ്റിദ്ധാരണ മാറിയ സന്തോഷത്തിൽ ഞാൻ കണ്ണു തുടച്ച് പോയി പ്രഭാത കൃത്യങ്ങൾ എല്ലാം കഴിച്ച് ഭക്ഷണവും കഴിച്ച് വണ്ടിയടുത്ത് കടയിലേക്ക് പോയി…
കട തുറന്നു…. കടയിലെ ക്ളോക്കിൽ സമയം 8.20…. സാധാരണ സമയം 9 മണിയാണ്… പക്ഷേ ഞാൻ തുറക്കുന്ന ദിവസങ്ങളിൽ 8.30 ന് അപ്പുറം പോകാറില്ല… കാരണം എനിക്ക് വേറെ പണിയൊന്നും ഇല്ലല്ലോ?…
സമയം കടന്നു പോയി… ഞാൻ എന്റെ സിസ്റ്റം ഓൺ ചെയ്ത് ഡാറ്റാ ബാക്ക് അപ്പിനിട്ടു…. വല്ലാത്ത മൂത്ര ശങ്ക… പക്ഷേ ആരേലും വരാതെ പോകാൻ പറ്റില്ല… കട തുറന്നു കിടക്കുന്നു… ലക്ഷക്കണക്കിന് രൂപ മേശയിലും ഇരിക്കുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ ആദ്യ വണ്ടി വന്നു… സന്ധ്യയും ഇന്ദുവും… ഞാൻ ക്ളോക്കിലേക്കു നോക്കി.. സമയം 8.40…. അവർ അകത്തു കയറിയതും ഞാൻ ചോദിച്ചു…
“എന്താ രണ്ടാളും നേരത്തേ?…”
“ഇന്ന് തുറക്കുന്നതു നീയല്ലേ?… നേരത്തേ തുറക്കുമെന്നറിയാം… പിന്നെ വേറെ ആരും കാണില്ലെന്നും അറിയാം….” മറുപടി പറഞ്ഞത് ഇന്ദുവായിരുന്നെങ്കിലും സന്ധ്യയുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞത് ഞാൻ കണ്ടു….