Avalude ravukal part 4

Posted by

ആദ്യായിട്ടാ ഞാൻ മാഷിനെ കാണുന്നെ .. ഒരു ആറടി പൊക്കം ആരോഗ്യ ദൃഡഗാത്രനായ മനുഷ്യൻ . ശരീരം നിറയേ രോമങ്ങൾ അങ്ങിങ്ങായി വെളുത്തു നരച്ചു തുടങ്ങിയിരുന്നു. ഒരു മുണ്ടു മാത്രമാണ് മാഷുടുത്തിരുന്നത്

ഞാൻ : മാഷെ പനി കുറവുണ്ടോ ?

മാഷ് : മോളെ…. അങ്ങനെ പറയത്തക്ക പനിയൊന്നുമില്ല സാധാരണ വരാറുള്ളതാ രണ്ടു ദിവസം കഴിയുമ്പോ
തന്നെ മാറിക്കോളും , അതിനു നീ എന്തിനാ ഇങ്ങോട്ടൊക്കെ വന്നേ

ഞാൻ : ഞാൻഈ ഫുഡ് തരാൻ വന്നതാ

മാഷ് : അവിടെ വച്ചേക്കു …

ഞാൻ ഫുഡ് ടേബിളിൽ വച്ച് , ഒരു പഴയ വീടായിരുന്നു അത് . എന്നാലും നല്ല വലിപ്പം ഉണ്ടായിരുന്നു . ചുമരിൽ ഒരു സ്ത്രീയുടെ ഫോട്ടോ മാലയിട്ടു വച്ചിരുന്നു ..

ഞാൻ ; അതാണോ മാഷെ , മാഷിന്റെ ഭാനൂ

മാഷ് : അതെ , അതാ എന്റെ ഭാനൂ

ഞാൻ : മാഷെ ഞാനൊരു ചുക്കുകാപ്പി ഇട്ടു താരം , എന്നിട്ടു ഞാൻ പോയേക്കാം

മാഷ് : ഈ കുട്ടി പറഞ്ഞാലും കേൾക്കില്ലേ

മാഷ് പറയുന്നത് കേൾക്കാതെ ഞാൻ അടുക്കളയിലേക്കു കയറി, നല്ല സൗകര്യമുള്ള അടുക്കള , എല്ലാ ആധുനിക ഉപകരണങ്ങളും ഉണ്ടായിരുന്നു അവിടെ. ഞാൻ പെട്ടെന്ന് തന്നെ ഒരു ചുക്ക് കാപ്പി ഇട്ടു മാഷിന് കൊടുത്തു ,
ഞാൻ : ഇതങ്ങു ചെന്നാ ഒരു ചെറിയ മയക്കം , പനി പമ്പ കടക്കും

മാഷ് : ശരി

മാഷത് വാങ്ങി കുടിച്ചു , പിന്നെ ഞങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു ,

മാഷ് : മോളെ ഞാനൊന്നു കിടക്കട്ടെ , നീ പൊയ്ക്കോ

Leave a Reply

Your email address will not be published. Required fields are marked *