ബെന്നിയുടെ പടയോട്ടം – 26 (അതിര്-1)

Posted by

“പക്ഷെ എന്റെ ജോലിക്കാരന്‍ പറഞ്ഞത് നേരെ തിരിച്ചാണ്..ഇവന്റെയൊക്കെ കാര്യം” ബെന്നി അവളുടെ കൊഴുത്ത കൈകൈളില്‍ നോക്കി പറഞ്ഞു.

“സാറിന്റെ സ്ഥലമാണ്‌ എന്ന് ഞാനറിഞ്ഞില്ല..അതാ അങ്ങനെ സംസാരിച്ചു പോയത്”

അംബിക തെല്ലു നാണത്തോടെ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“നാളെ വേലി ഇട്ടോളാന്‍ പറഞ്ഞോട്ടെ…” അവന്‍ ചോദിച്ചു.

“ഇട്ടോ..സാറിന്റെ സ്ഥലമല്ലേ” അംബിക വിരല്‍ കടിച്ച് അവനെ നോക്കി പറഞ്ഞു. ബെന്നിക്ക് അവളുടെ അംഗപുഷ്ടി അങ്ങേയറ്റം ഇഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.

വന്ന കാര്യം വളരെ ഈസിയായി സാധിച്ചു കഴിഞ്ഞെങ്കിലും അവളുടെ അടുത്തുനിന്നും പോകാന്‍ അവന്റെ മനസ് അനുവദിച്ചില്ല.

“ഹസ് എന്ത് ചെയ്യുന്നു…” അവന്‍ ചോദിച്ചു.

“ടൌണില്‍ ഒരു ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ആണ്..മുന്പ് ഗള്‍ഫിലായിരുന്നു…” അംബിക നാണത്തോടെ പറഞ്ഞു.

“മക്കള്‍?”

“മോന്‍..എഞ്ചിനീയറിങ്ങിനു പഠിക്കുന്നു..”

“ഗോഡ്..എഞ്ചിനീയറിങ്ങിനു പഠിക്കുന്ന മകന്‍ ഉണ്ടെന്നോ? കാന്റ് ബിലീവ്..”

അംബിക നാണിച്ചു പൂത്തുലഞ്ഞ് അവനെ നോക്കി.

“ഒന്നും തോന്നരുത്..അത്ര പ്രായമുള്ള ഒരു മകനുണ്ട് എന്ന് ഒരാളും പറയില്ല..യു ലുക്ക് വെരി യംഗ്.. എത്ര വയസുണ്ട്?”

“38”

“മൈ ഗോഡ്..ഇത് ലേഡി മമ്മൂട്ടി ആണ് അല്ലെ..”

അംബിക കുപ്പിവള കിലുങ്ങുന്നത് പോലെ ചിരിച്ചു. അവളുടെ ആ ചിരി ബെന്നിയില്‍ ഉന്മാദം പടര്‍ത്തി. എന്ത് സുന്ദരിയാണ്‌ ഈ സ്ത്രീ. ഇത്ര പ്രായം ഉണ്ടായിട്ടും ഒരല്‍പം പോലും ഉടവുതട്ടാത്ത നല്ല വടിവൊത്ത ശരീരം. ബെന്നി അവളുടെ സൌന്ദര്യത്തിന്റെ മുന്‍പില്‍ വീണുപോയിരുന്നു.

“എന്താ പേര്?” ബെന്നി ചിരിച്ചുകൊണ്ട് നിന്ന അംബികയോട് ചോദിച്ചു.

“അംബിക..” അവള്‍ മൊഴിഞ്ഞു.

“കണ്ടതില്‍ സന്തോഷം..എന്നാല്‍ ഞാന്‍ പോകട്ടെ…നാളെ എന്റെ പണിക്കാര്‍ വന്നു വേലിയിടും..എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ എന്നെ ഈ നമ്പരില്‍ വിളിച്ചാല്‍ മതി”

ബെന്നി തന്റെ കാര്‍ഡ് അവള്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു. അവന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ അംബികയുടെ മുഖം വാടി. വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ മനസു തുറന്ന് ചിരിച്ചത് അവന്റെ സാന്നിധ്യത്തിലാണ്. അവനുവേണ്ടി വേലിയല്ല, തന്റെ വീടുപോലും വിട്ടുനല്‍കാന്‍ അവള്‍ തയാറായിരുന്നു.

“സാറ് പോവ്വാണോ..ആദ്യമായി വീട്ടില്‍ വന്നതല്ലേ..ഒരു ചായ എങ്കിലും കുടിച്ചിട്ട് പോ..” തെല്ലു പരിഭവത്തോടെ അംബിക പറഞ്ഞു. ബെന്നിക്ക് അവളെ വിട്ടുപോകാന്‍ മനസുണ്ടായിട്ട് പറഞ്ഞതായിരുന്നില്ല; പക്ഷെ അവളുടെ മനസ് ഒന്നറിയാന്‍ ഇട്ട നമ്പറായിരുന്നു.

“ചായ കുടിക്കാനുള്ള സമയം ആയില്ല…” അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *