“..രാഹുൽ.. നീ ഇത്ര ചീപ് ആണെന് ഞാൻ കരുതിയില്ല. ഞാൻ ഇപ്പോൾ മറ്റൊരാളുടെ ഭാര്യ ആണെന് നിനക്കറിയില്ലേ..? നമ്മൾ തമ്മിലെ ബന്ധം ഞാൻ ഒരിക്കൽ അവസാനിപ്പിച്ചത് അല്ലെ, എന്നിട്ടും എന്റെ കല്യാണത്തിന്റെ തലേന്നാൾ വരെ നിന്റെ ആഗ്രഹങ്ങൾക് ഞാൻ വഴങ്ങി തന്നു., അന്ന് പിരിയുമ്പോൾ നീ എനിക്ക് ഉറപ്പു തന്നതല്ലേ ഇനി എന്റെ ജീവിതത്തിലേക്ക് കടന്നു വരില്ല ഒരിക്കലും എന്ന്..!എന്നിട്ടും നീ ഈ ഫോട്ടോസ് ഒക്കെ സൂക്ഷിക്കുന്നതും, എന്നെ വീണ്ടും കോണ്ടക്റ്റ് ചെയ്യുന്നതും എന്തിനാണ്..? നിന്റെ പഴയ കാമുകി അല്ല ഞാൻ, സിജോ അച്ചായന്റെ ഭാര്യ ടെസ്സയാണ്. ഇനി മേലാൽ എന്നെ ബന്ധപ്പെട്ട് പോകരുത് നീ…”
ഒറ്റശ്വാസത്തിൽ ഇത്രയും പറഞ്ഞ ടെസ്സ, മറ്റൊന്നും ആലോചിക്കാതെ ആ മേസാജ് അയക്കുകയും ചെയ്തു. അയച്ചു കഴിഞ്ഞു അത് റീഡ് ആയി എന്ന് കണ്ടപ്പോൾ ആണ് അവൾ, ഇത് കേട്ട് അവൻ കൂടുതൽ പ്രശ്നം ആക്കുമോ എന്ന് ചിന്തിക്കുന്നത്. മനസിൽ ഉണ്ടായിരുന്ന ദേഷ്യം ഭയത്തിലേക് മാറുന്നത് അവൾ അറിഞ്ഞു. കുറെ കാത്തിരുന്നിട്ടും റിപ്ലൈ ഒന്നും വരാതിരുന്നത് കണ്ടപ്പോൾ, അവൻ കാര്യം മനസിലാക്കി പ്രശ്നം ആക്കാതെ പോയി കാണും എന്ന് അവൾ വിശ്വസിച്ചു. ചാറ്റും ഫോട്ടോസുമൊക്കെ ഡിലീറ്റ് ചെയ്ത അവൾ ഇനി പ്രശനം ഒന്നും ഉണ്ടാവില്ല എന്ന പ്രതീക്ഷയോടെ കണ്ണുകൾ അടച്ചു കിടന്നു അവിടെ.
ഞാറാഴച്ച രാവിലെ പള്ളിയിൽ പോകുന്നത് അച്ചായന്റെ വീട്ടിൽ പതിവ് ആയിരുന്നു. വീട്ടിലെ എല്ലാവരും പോയിരിക്കണം എന്ന് അമ്മച്ചിക്ക് നിർബന്ധമാണ്, ആരും അതിനു എതിരും പറഞ്ഞിരുന്നില്ല. ഈ ഞാറാഴ്ചയും പതിവിനു മാറ്റം ഒന്നും ഉണ്ടായില്ല. ഈ ഇടവകയിൽ ടെസ്സ യുടെ ആദ്യത്തെ കുർബാന കൂടൽ ആയിരുന്നു, അതെ പോലെ ഇടവകയിലെ പുതിയ പള്ളിയിലെ ആദ്യത്തെ കുർബാനയും. അച്ചായന്റെ വീട്ടിൽ നിന്ന് എല്ലാവരും ഒരുമിച്ചു രാവിലെ തന്നെ പള്ളിയിലേക് പോയി. ഒരുപാട് ആളുകൾ ഉണ്ടായിരുന്നു പള്ളിയിൽ. കുർബാന ഒക്കെ കഴിഞ്ഞപ്പോൾ അമ്മച്ചിയേയും കൂട്ടി അച്ചായൻ പള്ളീലെ അച്ഛനെ കാണാൻ പോയി. അപ്പച്ചനും ജോൺ ചേട്ടായിയും ആളുകളോട് സംസാരിച്ചു അപ്പുറത്തേക്ക് പോയിരുന്നു ഇവർ തിരിച്ചു വരുന്നതും കാത്ത് ടെസ്സയും സാറയും പള്ളിയുടെ പുറത്തു പരസ്പരം സംസാരിച്ചു ഇരിന്നു.