അത് കൊണ്ട് ഇതൊക്കെ വെറുതെ നാട്ടുകാർ അസൂയ കൊണ്ട് പറയുന്നത് ആവും. എന്റെ ശരിക്കും ഉള്ള പ്രശ്നം എന്താണ് എന്ന് പറയുന്നതിന് മുൻപേ ഇവിടുത്തെ കാര്യങ്ങൾ ആദ്യം ഡോക്ടർ അറിയണം. ഞാൻ നാട്ടിലെ ഹോസ്പിറ്റലിൽ അറ്റേണ്ടർ ആണ്, ഷേർളി ടൗണിലെ പ്രൈവറ്റ് ബാങ്കിൽ ക്ലാർക്ക് ആണ്. രണ്ടുപേരുടെയും ജോലി കൊണ്ട് ബുദ്ധിമുട്ട് ഇല്ലാതെ ഞങ്ങളുടെ കുടുംബം നടന്നു പോകുന്നത്. അവൾക് എന്റെ അത്ര തന്നെ ആണ് ശമ്പളം എങ്കിലും, എല്ലാ മാസവും അവൾക്ക് എക്സ്ട്രാ ബോണസ് ഉം പെർഫോമൻസ് അല്ലാവോൻസും ആയി കുറെ ക്യാഷ് മാനേജർ കൊടുക്കാറുണ്ട്. പിന്നെ അവളുടെ ബാങ്കിലെ ചില കസ്റ്റമേഴ്സ് ഉം സർവീസ് കമ്മിഷൻ എന്നും പറഞ്ഞു ക്യാഷ് കൊടുക്കാറുണ്ടത്രെ.. സത്യം പറയാലോ ഡോക്ടർ ഞങ്ങൾ രണ്ടാൾക്കും വേണ്ടി ഷേർളി നന്നായി അധ്വാനിക്കാറുണ്ട്. പല ദിവസങ്ങളിലും ജോലിയും കഴിഞ്ഞു വളരെ രാത്രി ആകും പാവം ഷേർളി വരാൻ. ജോലി എടുത്ത് ഷീണിച്ച ഷേർളിയെ അധികവും ബാങ്ക് മാനേജർ ദാമോദരൻ സാർ ആണ് വീട്ടിൽ കൊണ്ടാക്കറുള്ളത്. നല്ല മനുഷ്യൻ ആണ് കെട്ടോ ദാമോദർ സാർ, ഷെർളിയെ വല്യ കാര്യം ആണ്. ഞാൻ ബാങ്കിൽ പോകുമ്പോൾ ഒക്കെ ഷേർളി അദ്ദേഹത്തിന്റെ കാബിനിൽ ആണ് ഉണ്ടാവുക, അവളില്ലാതെ സാറിന്റെ ഒരു പണിയും നടക്കില്ലായിരിക്കും. സാറ് എപ്പോ ഓഫീസ് ടൂർ പോകുമ്പോഴും ഷെർളിയെയും കുട്ടിയെ പോകാറുള്ളൂ. ഓഫീസിലെ പലർക്കും അവളോട് ഇത് കൊണ്ട് അസൂയ ആണ് ഡോക്ടർ, എന്നെ പലരും വിളിച്ചു അവളെയും മാനേജരെയും വച്ച് ഇല്ലാ കഥകൾ പറയും. പലപ്പോഴും അവര് പറയുന്ന കളവുകൾ കേട്ട് ഞാൻ എന്റെ ഷേർളിയെ സംശയിച്ചുപോകും ഡോക്ടർ, പക്ഷെ ഷേർളി അതൊക്കെ ജോലിയുടെ ഭാഗം ആണെന് പറഞ്ഞു മനസിലാക്കി തരുമ്പോൾ എനിക്ക് കുറ്റബോധം വരും ശശി ഡോക്ടർ.
ഈയിടയ്ക് നടന്ന ഒരു കാര്യം ഞാൻ ഡോക്ടറോട് പറയാം. ഒരു ദിവസം എന്റെ ഹോസ്പിറ്റലിലെ ആവിശ്യത്തിനു ടൗണിൽ പോയ ഞാൻ, തിരിച്ചു പോകുമ്പോൾ ഷെർളിയെയും കൂട്ടാം എന്ന് കരുതി അവളുടെ ബാങ്കിൽ പോയിരുന്നു. ഞാൻ അവിടെ എത്തിയപ്പോൾ ഷേർളി അവളുടെ സീറ്റിൽ ഉണ്ടായിരുന്നില്ല, ചോദിച്ചപ്പോൾ അസിസ്റ്റന്റ് മാനേജരുടെ കാബിനിൽ കാണുമേന്ന് പ്യുണ് ദീപു പറഞ്ഞു. നല്ല പയ്യൻ ആണ് ദീപു കേട്ടോ ഡോക്ടർ, എനിക്ക് നൈറ്റ് ജോലി ഉള്ളപ്പോൾ പലപ്പോഴും ഷേർളിക്ക് പേടി ആവതിരിക്കാൻ അവനാണ് വീട്ടിൽ വന്നു നില്കാറുള്ളത്. അവന് ഈ ഉറക്കത്തിൽ നടക്കുന്ന ശീലം ഉണ്ട് പോലും ഡോക്ടർ, ഷേർളി പറഞ്ഞതാണ്. ചിലപ്പോഴൊക്കെ രാവിലെ ഞാൻ വീട്ടിൽ എത്തുമ്പോൾ അവൻ ഞങ്ങളുടെ ബെഡ്‌റൂമിൽ ആയിരിക്കും കിടന്നുറങ്ങുന്നത്, ഷേർളിയുടെ കൂടെ. ഉറക്കത്തിൽ നിന്ന് എണീപ്പിക്കേണ്ട എന്ന് വച്ച് ഷേർളി അവനെ ഉണർത്താറില്ല പോലും. പാവം പയ്യൻ, ഈ രോഗത്തിന് മരുന്ന് ഒന്നും ഇല്ലേ ഡോക്ടർ..!?
അയ്യോ ഞാൻ പറഞ്ഞു വന്നത് അതല്ല, ദീപു കാണിച്ചു തന്നിട്ട് ഞാൻ അസിസ്റ്റന്റ് മാനേജരുടെ മുറിയിൽ പോയി ഡോക്ടർ. ഡോറിൽ മുട്ടിയപ്പോൾ അകത്തേക്കു വരാൻ പറഞ്ഞു. ഞാൻ ഉള്ളിൽ ചെന്നപ്പോൾ അകത്തു ഷേർളിയെ കണ്ടില്ല, പക്ഷെ അസിസ്റ്റന്റ് മാനേജർ സർ ഉണ്ടായിരുന്നു. ചെറിയ പയ്യൻ ആണ് കേട്ടോ ആള്, ac മുറി ആയിരുന്നിട്ടും കുറച്ചു വിയർക്കുന്നുണ്ടായിരുന്നു മൂപ്പര്. എന്നെ കണ്ടപ്പോൾ അവിടെ ഇരിക്കാൻ കസേര കാണിച്ചു തന്നു. ഞാൻ അവിടെ ഇരുന്നു, എന്റെ പേര് സോമൻ ആണ് എന്ന് പറഞ്ഞു ഷേർളിയെ കുറിച്ച് ചോദിക്കാൻ തുടങ്ങുന്നതിനു മുൻപേ മൂപ്പര് ഇടയ്ക്ക് കയറി അറിയാം ഞാൻ സാറിനെ പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു എന്ന് പറഞ്ഞു. ഷേർളി എന്നെ കുറിച്ച് ഇദ്ദേഹത്തോടും പറഞ്ഞു കാണുമോ എന്ന് ഞാൻ വിചാരിച്ചു ഡോക്ടർ. തിരുത്തി വല്ലതും പറയാൻ സമയം താരാതെ മൂപ്പര്, കുറെ ഇന്വ്സ്റ്മെന്റ്നെ കുറിച്ചും അവിടെ ക്യാഷ് ഇട്ടാൽ എനിക്ക് പേർസണൽ സർവീസ് തരാൻ അവരുടെ ഏറ്റവും വിലപ്പെട്ട ഒരു സ്റ്റാഫ് ഉം ഉണ്ടാകും എന്ന് പറഞ്ഞു. മൂപ്പർക് ആള് മാറി കാണും എന്ന് തോന്നിയ ഞാൻ അങ്ങേരോട് അത് പറയാൻ പോവുമ്പോൾ ആണ്, മൂപ്പര് ഇരുന്ന മേശയുടെ അടിയിൽ നിന്ന് എന്റെ ഷേർളി എണീച്ചു വന്നു എന്നെ അഭിമുഖം ആയി ചിരിച്ചു കൊണ്ട് കുനിഞ്ഞു നില്കുന്നത്.