കാലം മായ്ക്കാത്ത ഓർമ്മകൾ പാർട്ട് 4

Posted by

എന്നാൽ താൻ ഈ മേഖലയിൽ ആദ്യമാണ് വളരെകുറച്ച് മാത്രം സംസാരിക്കുന്ന സ്വഭാവം ഉള്ള തനിക്ക് ഇതിന് പറ്റുമോ? തന്റെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും. പല ചിന്തകളും അവനെ അലട്ടിക്കൊണ്ടിരുന്നു എന്നാൽ മാർട്ടിൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവനെ ഒരുപാട് സ്വധീനിച്ചിരുന്നു. അത് കൊണ്ട് തന്നെ അവിടെ തുടരാൻ അവൻ തീരുമാനിച്ചു. അവർ തിരിച്ച് ഓഫീസിൽ എത്തുമ്പോൾ വീണയും പ്രിയയും തിരിച്ചെത്തിയിരുന്നു. വീണ മാർട്ടിനെയും സൂരജിനെയും കണ്ടപ്പോൾ തന്നെ സൂരജിനെ വിളിച്ച് ആദ്യ ദിവസത്തെ അനുഭവങ്ങൾ അന്നേഷിച്ചു. അവന് അതെല്ലാം ഒരു പുതിയ അനുഭവങ്ങൾ ആയിരുന്നു ഒരു ദിവസത്തെ പോലും പരിചയം ഇല്ലാത്ത ഒരു അന്യ പെൺകുട്ടി തന്നോട് ഇത്ര അടുത്ത് ഇടപെടുന്നത്.അവൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ മാർട്ടിൻ അവനെകുറിച്ച് വീണക്ക് വിശദീകരിച്ചുകൊടുത്തു. കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതമാണ് ഇവന്റേത്. എന്തും പെട്ടെന്ന് പടിച്ചെടുക്കുന്ന സ്വഭാവമാണ്. നമ്മുടെ പ്രോഡക്റ്റ്കളുടെ മുഴുവൻ വിവരങ്ങളും ഇവൻ ഒറ്റ ദിവസം കൊണ്ട് പഠിച്ചു മാർട്ടിൻ വീണയോടും പ്രിയയോടും സംസാരിക്കുന്ന ശബ്ദം കേട്ടത് കൊണ്ടാകണം ഷാനു അവിടേക്ക് വന്നു. മാർട്ടിൻ നീ സൂരജിനെയും കൂട്ടികൊണ്ട് ക്യാബിനിലേക്ക് ചെല്ലൂ സർ കാത്തിരിക്കുകയാണ്. മാർട്ടിൻ സൂരജിനെയും കൂട്ടി അനുവാദം ചോദിച്ച് മാനേജരുടെ ക്യാബിനിലേക്ക് കയറി. ഗുഡ് ഈവനിംഗ് സർ ക്യാബിനിൽ പ്രവേശിച്ചയുടൻ രണ്ടുപേരും മാനേജരെ വിഷ് ചെയ്തു. എങ്ങനെയുണ്ടായിരുന്നു ആദ്യത്തെ ഫീൽഡ് ട്രെയിനിങ് മാനേജർ സൂരജിനോട് ചോദിച്ചു. കുഴപ്പം ഇല്ലായിരുന്നു സർ അവൻ മറുപടി നൽകി. സൂരജ് നാളെ മുതൽ താനും ഒരു ചെറിയ ബാഗിൽ കുറച്ച് പ്രൊഡക്ടസ് എടുക്കണം വിൽക്കാൻ മാർട്ടിൻ സഹായിക്കും. വിൽക്കുന്ന ഓരോ പ്രൊഡക്ടിനും സൂരജിന് വരുമാനം കൂടികൊണ്ടേ ഇരിക്കും. ശെരി സർ സൂരജ് സമ്മതം മൂളി. എന്നാൽ സൂരജ് പോയി റസ്റ്റ് എടുക്കുകയോ ടീവി കാണുകയോ ചെയ്തോള്ളൂ ഒരുപാട് ദൂരം യാത്ര ചെയ്ത് വന്നതല്ലേ മാർട്ടിനും പൊയ്‌ക്കൊള്ളു. ഇന്നത്തെ സെയിലന്റെ ഡീറ്റൈൽസ് ഷാനുവിനെ ഏൽപ്പിച്ചാൽ മതി. ഓക്കേ സർ മാർട്ടിൻ പറഞ്ഞു അവർ രണ്ടും പുറത്തേക്ക് ഇറങ്ങി

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *