കലോത്സവം-1

Posted by

അര മണികൂർ കഴിഞ്ഞു .വിശപ്പ് സഹിക്കാനും പറ്റുന്നില്ല. അവൾക്കു എന്നോട് അങ്ങനെ ഒരു സ്നേഹം ഉണ്ടേൽ അവൾ വരേണ്ടത് അല്ലെ ? ചിലപ്പോൾ എനിക്ക് തോന്നിയതാകും.

തല താഴ്ത്തി കണ്ണ് അടച്ചു ആകെ ഒരു ദേഷ്യം , അടുത്ത് കാൽപ്പെരുമാറ്റം .മെല്ലെ തല പൊക്കി നോക്കി.അവൾ ചെറു ചിരിയുമായി അടുത്ത് നിൽക്കുന്നു.

ഞാൻ : എന്തേയ് ?

അവൾ: വിശക്കുന്നുണ്ടോ ? എൻ്റെ ബാഗിൽ ഒരു ആപ്പിൾ ഉണ്ട് തരട്ടെ .

ഞാൻ : നീ അല്ലെ ഇപ്പൊ എന്നെ തിരിഞ്ഞു നോക്കാതെ പുറത്തു പോയെ ( എന്തോ എനിക്ക് അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത് )

അവൾ : അതിനു എങ്ങനാ നിന്നോട് കൂട്ട് കൂടാ , ഈ മുരടൻ സ്വഭാവം അല്ലെ എല്ലാരോടും

ഞാൻ വെറുതെ നോക്കി. അവൾ ആപ്പിൾ എടുത്തു കഴുകി. അവളുടെ വെള്ള കുപ്പിയും അടുത്ത് വെച്ച് .എനിക്ക് നേരെ ഉള്ള പെണ്കുടട്ടികളുടെ ബെഞ്ചിൽ ഇരുന്നു . വിശപ്പിന്റെ കാഠിന്യത്തിൽ ഞാൻ അത് വേഗം തിന്നു തീർത്തു .

ഞാൻ : എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല . ഇഷ്ടം മാത്രേ ഒള്ളു.

അവൾ : എനിക്കും . പിന്നെ കുപ്പി എടുത്തു ചിരിച്ചു കൊണ്ട് ഓടിപ്പോയി .

അപ്പൊ അവൾക്കു എന്നോട് ഇഷ്ടമുണ്ട്.എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.
പിന്നെ എന്റെ റെക്കോർഡ് എഴുതുന്നതും അസൈൻമെന്റ് എഴുതുന്നതും അവൾ മുറക്ക് ചെയ്തു തന്നു. പക്ഷെ എന്റെ ശരിയായ ആവിശ്യാം അവളോട് പറയാൻ ഒരു പേടി. അവൾ എങ്ങനെ പ്രതികരിക്കും എന്ന് .

വരുന്ന രണ്ടു ദിവസം യൂത്തുഫെസ്റ്റിവൽ ആണ് . എന്തായാലും ഇതിനേക്കാൾ നല്ല ഒരു അവസരം ഇനി കിട്ടില്ല .

ഉച്ച ഭക്ഷണം കഴിഞ്ഞു അവളോടൊപ്പം ഒരു ബെഞ്ചിന് ഇരുവശത്തായി ഇരിക്കുന്നു .കാലു ഒന്ന് നീട്ടിയാൽ അവര് തൊടാം .

ഞാൻ ; ഡാ നീ നാളെ കുറച്ചു നേരത്തെ വരുമോ?

അവൾ: എന്ത് പറ്റി

ഞാൻ : നമുക്ക് ചുമ്മാ സംസാരിച്ചു ഇരിക്കാം .

അവൾ : സംസാരിച്ചാൽ മാത്രം മതിയെങ്കിൽ വരാം.

ഞാൻ :മതിയില്ലേൽ .

അവൾ ; ഇല്ലെങ്കിലും ഞാൻ വരും. നിന്നെ എനിക്ക് ഇഷ്ടമാണെടാ മരമണ്ടാ . ഇത്രേം ആയിട്ട് നിനക്ക് അത് മനസിലായില്ലേ?

ഇതും പറഞ്ഞു അവൾ കൂട്ടുകാരിയുടെ ഇടയിലേക്ക് പോയി .

Leave a Reply

Your email address will not be published. Required fields are marked *