അതെ ഞങ്ങൾ രണ്ട് മക്കളാണ് സൂരജ് മറുപടി നൽകി.
ഇനി വീട്ടിൽ വിളിക്കുമ്പോൾ ഞങ്ങളെ ഒക്കെ പരിജയപ്പെടുത്തണം കേട്ടോ വീണ പറഞ്ഞു.
ശെരി പരിചയപ്പെടുത്താം സൂരജ് പറഞ്ഞു.
പിന്നെ അങ്ങോട്ട് മൂവരും ടീവിയിൽ നോക്കി ഇരുന്നു.
സമയം ഏകദേശം 9 മാണി ആയപ്പോൾ ഷാനു സൂരജിനെ വിളിച്ചു.
സൂരജ് വന്നേ നമുക്ക് ഹോട്ടലിൽ പോയി ഫുഡ് എടുത്തിട്ട് വരാം.
സൂരജ് എഴുന്നേറ്റ് ഷനുവിന്റെ കൂടെ പോയി മറ്റുള്ളവർ അവരെ ശ്രെദ്ധിച്ചതെ ഇല്ല. അതിലൂടെ ഇത് ഒരു സ്ഥിരം റൂറ്റീൻ ആണെന്ന് അവന് മനസ്സിലായി.
ഒരു കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ നിന്നുമാണ് അവർ ഭക്ഷണം വാങ്ങുന്നത്.
ഷാനു പോയി ഒരു ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു സൂരജിനോട് കയറാൻ പറഞ്ഞു.
ഇത് നമ്മുടെ സുരേഷ് സാറിന്റെ വണ്ടിയാണ് ബിക്ക് മൂവ് ചെയ്യുന്നതിടയിൽ ഷാനു പറഞ്ഞു.
സുരേഷ് സാറാ അത് ആരാ? സൂരജ് ചോദിച്ചു.
നമ്മുടെ മാനേജറിന്റെ പേര് സുരേഷ് എന്നാണ് ഷാനു മറുപടി പറഞ്ഞു.
ബൈക്ക് ചെന്നു നിന്നത് ഒരു നോൺവെജ് ഹോട്ടലിന്റ് മുന്നിലായിരുന്നു.
28 ബറോട്ടയും നാലു ബീഫ് കറിയും നാല് ചിക്കൻ ഫ്രയും പാഴ്‌സൽ വാങ്ങിച്ചോ. എന്ന് പറഞ്ഞു ഷാനു സൂരജിന് കാശ് കൊടുത്തു.
സൂരജ് പണവും വാങ്ങി കടയിൽ കയറി ഭക്ഷണം വാങ്ങി പാഴ്‌സൽ ലഭിക്കാൻ അവൻ കുറച്ച് നേരം വെയിറ്റ് ചെയ്യേണ്ടി വന്നു.
അവൻ സാധനം വാങ്ങി വരുമ്പോൾ ഷാനു ബൈക്ക് തിരിച്ച് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു. അവനെ കണ്ടപ്പോൾ ഷാനു ബൈക്ക് സ്റ്റാർട്ട് ചെയ്തു.
സൂരജ് ബൈക്കിന് പുറകിൽ കയറി. ഇന്ന് നീ വന്നത് കൊണ്ടാണ് ഇന്ന് ചിക്കൻ ഒക്കെ വാങ്ങിയത് എന്നും ഇത് പ്രതീക്ഷിക്കരുത്. ഷാനു ബൈക്ക് ഓടിച്ചു കൊണ്ട് പറഞ്ഞു.