സൂരജ് അതിന്റെ മറുപടി ഒരു ചിരിയിൽ ഒതുക്കി.
സാദാരണ ഞാനും മാർട്ടിനുമാണ് ഫുഡ് എടുക്കാൻ വരാറ്. നീ അവനെക്കാൾ ജൂനിയർ ആയത് കൊണ്ട് ഇനി എന്നും നമ്മളായിരിക്കും ഫുഡ് വാങ്ങാൻ വരുന്നത്.
സൂരജ് ഒന്നും പറയാതെ അവനെ ശ്രദ്ദിച്ച് ഇരിക്കുകയായിരുന്നു. ബൈക്ക് പെട്ടെന്ന് തന്നെ അവരുടെ ഓഫീസിന് മുന്നിലെ പാർക്കിങ് സ്ലോട്ടിൽ ബ്രേക്ക് ഇട്ട് പാർക്ക് ചെയ്ത് അവർ മുകളിൽ എത്തി.
അവർ എത്തിയപ്പോൾ ടീവി റൂമിൽ ഉണ്ടായിരുന്ന ടേബിലിന് ചുറ്റും കസേരകൾ അറേഞ്ച് ചെയ്തു പ്ളേറ്റുകളും നിരത്തി വെച്ച് മാനേജർ ഉൾപ്പടെ എല്ലാവരും അവരെ കാത്തിരുന്നതാണ് അവർ കണ്ടത്.
സൂരജിന്റെ കയ്യിൽ ഇരുന്ന പാർസൽ ടേബിളിലിൽ വെച്ച്, സൂരജും ഷനുവും പോയി കൈ കഴുകി വന്നു ഭക്ഷണം കഴിച്ചു. കഴിക്കുന്നതിനിടയിൽ സുരേഷ് സൂരജിനോട് സംസാരിച്ചു കൊണ്ടേ ഇരുന്നു.
സുരേഷ് നല്ല ഒരു സംസാര പ്രിയനായിരുന്നു സൂരജ് ആണെങ്കിൽ കുറച്ച് മാത്രം സംസാരിക്കുന്ന സ്വഭാവക്കാരനും. അത് കൊണ്ട് തന്നെ സുരേഷ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം മറുപടി പറയുക മാത്രമാണ് സൂരജ് ചെയ്തത്.
അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും വീണ്ടും ടീവിയുടെ മുന്നിൽ എത്തി ഇത്തവണ സുരേഷും ഉണ്ടായിരുന്നു ടീവി കാണാൻ.
ടീവിയിലെ ഓരോ പ്രോഗ്രാമുകളെകുറിച്ച സുരേഷ് അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു മറ്റുള്ളവർ കാര്യമായൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. സുരേഷിനോട് സ്റ്റാഫിനെല്ലാം ബഹുമാനത്തിൽ കലർന്ന പേടിയായിരുന്നു.
സമയം കൃത്യം 10 മാണി ആയപ്പോൾ സുരേഷ് വീണയോടും പ്രിയോടും ഉറങ്ങാൻ പോകാൻ പറഞ്ഞു അവർ എല്ലാവർക്കും ഗുഡ് നൈറ്റ് പറഞ്ഞു ലേഡീസ് ഡോർമെട്രിയിലേക്ക് പോയി. ബോയ്സിന്റെ റൂമിന് അടുത്ത് തന്നെയായിരുന്നു ലേഡീസ് ബെഡ് റൂമും.
കുറച്ച് കഴിഞ്ഞപ്പോൾ സുരേഷും മാനേജർ ക്യാമ്പിന് അകത്തുള്ള തന്റെ ബെഡ് റൂമിലേക്ക് പോയി.
സമയം 11 കഴിഞ്ഞപ്പോൾ ഷാനു മർട്ടിനെയും സൂരജിനെയും പ്രകാശിനെയും വിളിച്ചു ബെഡ്റൂമിലേക്ക് നടന്നു. സൂരജ് നീ നിന്റെ അലക്കാനുള്ള തുണിയെല്ലാം സർഫിലിട്ട് വെച്ചേക്കു നാളെ കുളിക്കുമ്പോൾ അലക്കാം ഷാനു പറഞ്ഞു.
സൂരജ് അവൻ ഇന്ന് ധരിച്ച വസ്ത്രം എല്ലാം സർഫ് കലക്കി വെള്ളത്തിൽ ഇട്ട് വെച്ചു. അവർ ഓരോരുത്തരും ഓരോ കട്ടിലിൽ കിടന്നു. സൂരജ് തന്റെ ബാഗ് വെച്ചിരുന്ന കാട്ടിലിലാണ് കിടന്നത്.