സൂരജിന് ഉറങ്ങാൻ കഴിഞ്ഞില്ല അവന്റെ മനസ്സിലെ ദുഃഖങ്ങൾ അവനെ അലട്ടിക്കൊണ്ടിരുന്നു. അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു ബാത്‌റൂമിൽ പോയി മുഖവും കഴുകി വീണ്ടും വന്ന് അവന്റെ കട്ടിലിൽ ഇരുന്നു.
കട്ടിലിന്റെ അടിയിലിരുന്ന ബാഗ് തുറന്ന് അവൻ ഒരു കത്തിയെടുത്തു അതിൽ കട്ടി പിടിച്ച ചോരക്കറ അപ്പോഴും ഉണ്ടായിരുന്നു. ആ രാത്രിയുടെ ഇരുട്ടിലും കത്തിയുടെ തിളക്കം കാണാമായിരുന്നു.
പെട്ടെന്ന് പ്രകാശിന്റെ കട്ടിലിൽ നിന്നും ഒരു അനക്കം കണ്ടു. അവൻ കത്തി ബാഗിലേക്ക് വെച്ച് കൈ എടുത്തതും ലൈറ്റ് തെളിഞ്ഞു. സൂരജ് ഉറങ്ങിയില്ലേ പ്രകാശ് ചോദിച്ചു.
ഇല്ല എന്റെ മൊബൈലിന്റെ ചാർജ് തീർന്നു അതാ ഞാൻ ചാർജിന് വെക്കാൻ സൂരജ് ബാഗിൽ നിന്നും തന്റെ മൊബൈൽ ചാർജർ എടുത്ത് കൊണ്ട് പറഞ്ഞു. അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
എന്നാൽ പെട്ടെന്ന് മൊബൈൽ ചർജിന് വെച്ചിട്ട് ആ ഫാനും ഓൺ ചെയ്ത് കിടന്നോ പ്രകാശ് പറഞ്ഞു.
അഹ് ശരി സൂരജ് ആശ്വാസത്തോടെ പറഞ്ഞു.
കിടന്നപ്പോ ഫാൻ ഇടാൻ മറന്നതാ നല്ല ചൂട് ഉണ്ടല്ലേ പ്രകാശ് ചോദിച്ചു. പ്രകാശിനും ചൂട് എടുക്കുന്നുണ്ടായിരുന്നു.
സൂരജ് പെട്ടന്ന് തന്നെ ഫോണും ചർജരും എടുത്ത് ചർജിന് കുത്തിയ ശേഷം ഫാനും ഓൺ ചെയ്ത് ലൈറ്റ് ഓഫാക്കി തന്റെ കട്ടിലിൽ വന്നു കിടന്നു.
ഭൂതകാലം അവന്റെ മനസ്സിനെ പിന്നെയും വേട്ടയാടിയ ആ രാത്രിയിൽ എപ്പോഴോ അവൻ ഉറക്കത്തിലേക്ക് വഴുതി വീണുപോയി.
സൂരജ് ഒരു വലിയ പാലത്തിൽ കൂടി നടക്കുകയായിരുന്നു കോളേജിൽ ക്ലാസ് കഴിഞ്ഞു വരുന്നു അവൻ. എന്നും അവൻ ഈ വഴിയാണ് വരാറ് ഈ പാലം കഴിഞ്ഞാൽ അടുത്ത വളവിലാണ് അവന്റെ വീട്. അവന്റെ വലത് ഭാഗത്ത് കൂടി ഒരു സ്കോർപിയോ ചീറി പാഞ്ഞു പോകുന്നത് അവൻ കണ്ടു അതിൽ നിന്ന് ഒരു പെൺകുട്ടിയുടെ നിലവിളിയും അവൻ കേട്ടു. പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ അവൻ കുഴങ്ങി. അവൻ സ്കോറിപയോയുടെ പുറകെ ഓടി സ്കോർപിയോ അവനിൽ നിന്നും അകന്ന് പോയ്കൊണ്ടേ ഇരുന്നു അവൻ പെട്ടെന്ന് നിന്ന് മൊബൈൽ കയ്യിലെടുത്ത് 100 ലേക്ക് വിളിച്ചു.