“എന്താ പെണ്ണെ മുടി കെട്ടാഞ്ഞത്? അഴിച്ചിട്ടു കിടന്നാല്‍ മുടി കൊഴിയും”
രാധമ്മ അവളുടെ പോക്ക് നോക്കി പറഞ്ഞു. അവള്‍ പക്ഷെ മറുപടി നല്‍കാതെ മുറിയിലേക്ക് കയറിപ്പോയി. അവള്‍ തന്നെ കണ്ടിട്ട് നോക്കാതെ പോയതില്‍ രാധമ്മയ്ക്ക് ലേശം നീരസം തോന്നാതിരുന്നില്ല. അങ്ങനെ ചെയ്യുന്ന പെണ്ണല്ല…ഉം പോട്ടെ എന്ന് സ്വയം പറഞ്ഞുകൊണ്ട് കമ്പി കുട്ടന്‍ഡോട്ട് നെറ്റ്അവരും ബാത്ത് റൂമില്‍ കയറി മൂത്രം ഒഴിച്ച ശേഷം പുറത്തിറങ്ങി.
“എന്താടി ഒച്ച വച്ചത്?”
ബലരാമന് ഉച്ചത്തിലുള്ള സംസാരം തീരെ ഇഷ്ടമല്ല. അയാള്‍ ഭാര്യ മുറിയില്‍ എത്തിയപ്പോള്‍ ചെറിയ കോപത്തോടെ ചോദിച്ചു.
“ഒന്നുമില്ല ചേട്ടാ..ശ്രീദേവി കുളിമുറിയില്‍ കയറിയിട്ട് ഇറങ്ങാന്‍ വൈകി. ഉള്ളില്‍ നിന്നും ശബ്ദം ഒന്നും കേള്‍ക്കാതെ വന്നതുകൊണ്ട് ഒന്ന് വിളിച്ചതാ….”
“ഉം..കേറി കിടന്നുറങ്ങ്…”
അയാള്‍ കിടക്കയില്‍ മറുഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു. രാധമ്മ ലൈറ്റ് അണച്ച ശേഷം കിടന്നു. ബലരാമന്റെ മനസ് അസ്വസ്ഥമായിരുന്നു. തലേ രാത്രിയിലെ സംഭവവും തുടര്‍ന്നു രാവിലെ കല്യാണിയുടെ ശവമാടത്തില്‍ കണ്ട തെങ്ങിന്‍ പൂക്കുലയും അയാളുടെ മനസിനെ അലട്ടിക്കൊണ്ടിരുന്നു. ഒരു തന്ത്രിയെയോ ജ്യോതിഷിയെയോ വിളിച്ച് പ്രശ്നം വയ്പ്പിക്കണം എന്നയാളുടെ മനസു പറഞ്ഞു. തലേ രാത്രിയിലെപ്പോലെ തന്നെ പുറത്ത് കാറ്റ് വീശുന്നത് അയാളറിഞ്ഞു. മഴ പെയ്തേക്കും എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അയാള്‍ മലര്‍ന്നു കിടന്നു. രാധമ്മ ഉറങ്ങിക്കഴിഞ്ഞു എന്നയാള്‍ മനസിലാക്കി. സാധാരണ താന്‍ ഉറങ്ങിയാലും അവള്‍ ഉറങ്ങാറില്ല. കിടന്നാല്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ അവള്‍ ഉറങ്ങൂ. പക്ഷെ ഇന്ന് നേരത്തെ തന്നെ അവളുറങ്ങിയിരിക്കുന്നു. ബലരാമന് ഒട്ടും ഉറക്കം വന്നില്ല. അയാള്‍ മുറിയിലെ അരണ്ട വെളിച്ചത്തില്‍ കണ്ണുകള്‍ തുറന്ന് അങ്ങനെ കിടന്നു.
അല്പം കഴിഞ്ഞപ്പോള്‍ മുറിയില്‍ മുല്ലപ്പൂവിന്റെ ഗന്ധം വ്യാപിക്കുന്നത് ബലരാമന്‍ അറിഞ്ഞു. അയാളുടെ മനസ് ശക്തമായി മിടിക്കാന്‍ തുടങ്ങി. അയാള്‍ മൂക്ക് വിടര്‍ത്തി ഒരിക്കല്‍ക്കൂടി ഗന്ധം പിടിച്ചു. അതെ മുല്ലപ്പൂവും വിയര്‍പ്പും കലര്‍ന്ന വശ്യമായ ഗന്ധം. ഈ ഗന്ധം തനിക്ക് ചിരപരിചിതമാണല്ലോ എന്നയാള്‍ ഓര്‍ക്കാതിരുന്നില്ല. മെല്ലെ ഗന്ധത്തിന്റെ വ്യാപ്തി കൂടുന്നത് ബലരാമന്‍ അറിഞ്ഞു. മദാലസയായ സ്ത്രീയുടെ ഗന്ധമായി അത് മെല്ലെ മാറുന്നു. ഈ ഗന്ധം..പെട്ടെന്ന് ഞെട്ടലോടെ അയാള്‍ അത് തിരിച്ചറിഞ്ഞു….അതെ..കല്യാണി..ഇത് അവളുടെ ഗന്ധമാണ്….അവള്‍ അടുത്തു വരുമ്പോഴും കടന്നു പോകുമ്പോഴും ഈ ഗന്ധം തന്നെ തഴുകിയിട്ടുണ്ട്.