നിഷ കുറച്ചു നേരം കൊണ്ട് അവനോടു എല്ലാം വിശദമായി പറഞ്ഞു അതോടെ അവൻ വേഗം കുളിച്ചു തയ്യാർ ആയി വെളിയിൽ വന്നു ഹിമയുടെ റൂം പുറത്തു നിന്നും വാമനൻ തിരുമേനിയുടെ നിർദേശം പ്രേകാരം ജപിച്ചു കെട്ടിയ ചരട് കൊണ്ട് ബന്ധിച്ചു അപ്പോൾ മാത്രം ആണ് ഹിമക്കു കാര്യങ്ങൾ പിടി കിട്ടിയായത് അവൾ ആ വീടിന്റെ ഉള്ളിൽ നിന്നും കരയാനും അലറി വിളിക്കാനും തുടങ്ങി
രഘു വാമനൻ നമ്പുതിരി വന്നത് അറിഞ്ഞു പുറത്തു വന്നു അയാൾ മഷി നോട്ടത്തിൽ കണ്ടതെല്ലാം തിരുമേനിയെ ധരിപ്പിച്ചു. കലോടി വാമനൻ തിരുമേനി അവഹനത്തിലേക്കു കടന്നു മന്ത്രം ചെല്ലൽ കൂടുതൽ ഉച്ചത്തിൽ ആയി പെട്ടെന്ന് എവിടെ നിന്നോ ഒരു കാട്ടുപോത്തു ഓടിയടുത്തു അതിന്റെ കണ്ണുകൾ ചുവന്നു തിളങ്ങി കൊണ്ടിരുന്നു അത് അതിന്റെ വലിപ്പം കൊണ്ട് എല്ലാവരെയും നോക്കി മുക്കറ ഇട്ടു കൊണ്ട് ഹോമാകുണ്ഡത്തിനു നേരെ കുതിച്ചു എല്ലാവരും ആദ്യമായി കാണുകയായിരുന്നു അതി ഭീകരമായ പോത്തിന്റെ രൂപം ചുറ്റും കൂടിയവർ പേടിച്ചു പിന്നോട്ട് മാറി
എല്ലാവരും വീടിനു ഉള്ളിൽ കയറണം ശിഷ്യൻ ആളുകളെ ഒരുമിച്ചു വീടിനുള്ളിൽ പൂട്ടിയിട്ടു പുറത്തേക്കു നടന്നു പെട്ടെന്ന് കാട്ടുപോത്തു ശിഷ്യന്റെ നേരെ തിരിഞ്ഞു വാമനൻ തിരുമേനിയുടെ നാവിൽ മന്ത്രം കേട്ടഴിഞ്ഞു പറന്നു ഇപ്പോൾ ശിഷ്യന്റെ സ്ഥാനത്തു ഒരു രാജവെമ്പാല ഫണം വിടർത്തിയാടി ഏകദേശം 18 അടി നീളമുള്ള രാജവെമ്പാല പോത്തിന്റെ ഉയരത്തിൽ ഫണം വിടർത്തി ചിറ്റി കൊണ്ട് പാഞ്ഞു അടുത്ത്