വലിയ രാജാക്കന്മാർക്ക് മാത്രം പ്രാപ്യമായിരുന്ന അവളുടെ കിടക്കറ പിന്നെ കാസിമിന് സ്വന്തമായി .മറ്റു സ്ത്രീകളെ അയാൾ മറന്നു .പൂർണ നഗ്നയാക്കിയ ആമിനയുടെ ശരീരവടിവുകളിൽ കയ്യോടിച്ചു അയാൾ ദിവസങ്ങൾ കഴിച്ചു .സ്വർണ നാണയങ്ങൾ ആ നഗ്ന സുന്ദരിക്ക് ചുറ്റും ചൊരിയപ്പെട്ടു .കാലം കടന്നു പോയി ആമിനയെന്ന സുര സുന്ദരിയിൽ അഭിരമിച്ചു കഴിഞ്ഞ കാസിമിന് തന്റെ കണക്കില്ലാത്ത സ്വത്തും പതിനാലു കപ്പലുകളും മാഞ്ഞു പോകുന്നത് അറിയാൻ കഴിഞ്ഞില്ല .സ്വർണ നാണയങ്ങളുടെ സഞ്ചി ഒഴിഞ്ഞതോടെ ആമിനയുടെ കിടപ്പറ വാതിൽ അയാൾക്ക് മുന്നിലടഞ്ഞു ..മഹാധനികനായിരുന്ന കാസിം അങ്ങനെ തെരുവിലേക്ക് ,ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ആരുടെയെങ്കിലും മുന്നിൽ കൈനീട്ടേണ്ട അവസ്ഥ .നാണക്കേട് കൊണ്ട് മറ്റുള്ളവരുടെ മുഖത്ത് നോക്കാനാകാതെ കാസിം നാട് വിട്ടു .അങ്ങനെയുള്ള ഒരു യാത്രയിൽ അയാൾ ഉപ്പയുടെ ഒരു സുഹൃത്തിനെ കണ്ടു മുട്ടി .പഴയ സുഹൃത്തിന്റെ മകന്റെ ദയനീയമായ അവസ്ഥയിൽ വിഷമം തോന്നിയ അയാൾ തനിക്കൊപ്പം ചൈനയിലേക്ക് കച്ചവടത്തിനായി കാസിമിനെ ക്ഷണിച്ചു .അങ്ങനെ യാത്രയ്ക്കായി ഒരുങ്ങുമ്പോഴാണ് ഒരിക്കൽ കൂടി ആമിനയെ ഒന്ന് കാണണമെന്ന് കാസിമിന് തോന്നിയത് .വെറും കയ്യോടെ ആമിനയുടെ കൊട്ടാര വാതിലിനു മുന്നിൽ ,കാവൽക്കാരോട് ഒരു പാട് കെഞ്ചിയപ്പോൾ അവർ ആമിനയെ വിവരമറിയിച്ചു .കാസിം അകത്തേക്ക് നടന്നു , ,”
കൊടിമരം
Posted by