ഞാൻ അപ്പോൾ തന്നെ ഹുണ്ടി കാൾ കണക്ട് ചെയ്തു. ഹലോ പറഞ്ഞപ്പോൾ തന്നെ ആളെ എനിക്ക് മനസിലായി. അത് നിഷ ആയിരുന്നു. പെട്ടന്നു എനിക്ക് ദേഷ്യവും സന്തോഷവും വേറെ എന്തൊക്കെയോ തോന്നി. ജോലി സ്ഥലത്തായതിനാൽ എനിക്ക് അധികം സംസാരിക്കാൻ പറ്റുമായിരുന്നില്ല. നമ്പർ കിട്ടിയല്ലോ പിന്നെ വിളിച്ചോളാം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി. അവൾക്കു എന്തൊക്കെയോ എന്നോട് പറയാൻ ഉണ്ടായിരുന്നു.
ഞാൻ അന്ന് വിളിച്ചില്ല. ജയയെ വിളിച്ചു. നിഷയുമയി സംസാരിച്ചത് ഞാൻ പറഞ്ഞില്ല. ഒരു വെള്ളിയാഴ്ച (ഗള്ഫിലെ അവധി) സന്ധ്യക്ക് ഞാൻ നിഷയെ വിളിച്ചു. ഏകദേശം 8 മാസം കഴിഞ്ഞ്. എങ്ങനെ തുടങ്ങണം എന്ത് സംസാരിക്കണമെന്ന് ഞാൻ തപ്പി തടഞ്ഞു. ആദ്യം തന്നെ രണ്ടും കല്പ്പിച്ചു എവിടെ നിന്ന് നമ്പർ കിട്ടി എന്ന് ചോദിച്ചു. ജയചേച്ചിയുടെ മൊബൈലിൽ നിന്നും എടുത്തതാണ് എന്ന് അവൾ പറഞ്ഞു.
“ഇപ്പോൾ വിളിക്കാൻ കാരണം?” ഞാൻ ചോദിച്ചു.
അവൾ ഒന്നും മിണ്ടുന്നില്ല.
“നിൻറെതായ ഇഷ്ടങ്ങൾ നീ തേടിപ്പോയി. നിനക്ക് ഞാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു. നീ വേറൊരാളുടെ സ്വന്തമായി.”
എല്ലാം മൂളി കേട്ടതല്ലാതെ മറിച്ചൊരു അക്ഷരം അവൾ പറഞ്ഞില്ല. അത് ഒരു ശുഭ ലക്ഷണമായി എനിക്ക് തോന്നി. ഒന്ന് മനസ് വെച്ചാൽ ജയയേയും നിഷയെയും ഒരു പോലെ കൊണ്ടു പോകാം. ആത്മാർത്ഥ പ്രണയം ഒക്കെ അവൾ പോയപ്പോൾ തന്നെ ഞാൻ മനസ്സിൽ നിന്ന് കളഞ്ഞിരുന്നു. ഇപ്പോൾ ഉള്ളത് കാമം മാത്രം.