പ്ലീസ് ഗോ വിത്ത് ഹേര്‍ …….ഷീ വില്‍ ബ്രീഫ് ദി തിങ്ങ്സ് .
നിമ്മി അവനെയും കൂടി അവളുടെ കാബിനില്‍ എത്തിയിട്ട് അവരുടെ പ്രോഡക്റ്റ്
കളെ കുറിച്ച് വാചാലയായി…..റോയിയാവട്ടെ അവളുടെ കണ്ണുകളും മുഖത്ത്
മിന്നിമറയുന്ന ഭാവങ്ങളും നോക്കിയിരുന്നു പോയി…സംസാരത്തിനിടയില്‍ റോയിയെ
നോക്കിയ നിമ്മി കണ്ടത് അവളെ തന്നെ നോക്കിയിരിക്കുന്ന
അവനെയാണ്…അവളൊന്നു വല്ലാതായി ….
ഹലോ ….എക്സ്ക്യൂസ് മി…’
റോയ് അല്പം ചമ്മലോടെ മുഖമുയര്‍ത്തി ..
ഇനിയെന്തെങ്കിലും അറിയാനുണ്ടോ ? അവള്‍ ചോദിച്ചു …
എസ് ..റോയ് അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു ………എനിക്കൊരു ജീവിതം
തരാമോ ?
നിമ്മിയോന്നു ഞെട്ടി…..വാട്ട് ?
വെന്‍ ഐ സൈഡ് ഐ റിയലി മീന്‍ ഇറ്റ് ……നിമ്മിക്ക് എനിക്കൊരു ജീവിതം തരാന്‍
കഴിയുമോ? വില്‍ യൂ മാരി മീ ?
അവളുടെ തുടുത്ത മുഖം ദേഷ്യം കൊണ്ട് ഒന്നൂടെ ചുവന്നു തുടുത്തു …..അല്പം
പരിഹാസഭാവത്തില്‍ അവള്‍ പറഞ്ഞു…
സോറി …ഞങ്ങള്‍ ആ പ്രോഡക്റ്റ് ഇവിടെ വില്‍ക്കുന്നില്ല .
റോയി ചിരിച്ചു കൊണ്ട് വീണ്ടും കാണാം എന്ന് പറഞ്ഞു പുറത്തേക്കു പോയി ..
നിമ്മി ആകെ അമ്പരന്നു പോയി…..ജീവിതത്തില്‍ പൂവാലന്മാര്‍ ഒത്തിരി പുറകെ
നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ തന്നെ പ്രോപോസ് ചെയ്യുന്നത്….അവന്‍റെ
കുസൃതി നിറഞ്ഞ മുഖവും നിഷ്കളങ്ങമായ കണ്ണുകളും ആരെയും വശീകരിക്കുന്ന
ചിരിയും എല്ലാം ഒരു നിമിഷം അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞുവെങ്കിലും
വീണ്ടും ജോലിയില്‍ മുഴുകിയപ്പോള്‍ അവളതെല്ലാം മറന്നു .
വൈകുന്നേരം ബസ് കയറാന്‍ നടന്ന അവളുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ
റോയിയെ കണ്ടപ്പോള്‍ അവള്‍ ഒന്ന് പകച്ചു ..
റോയി അവളുടെ അടുത്ത് ചെന്ന് പറഞ്ഞു …നിമ്മി പ്ലീസ്….എനിക്ക് കുറച്ചു കാര്യങ്ങള്‍
പറയാനുണ്ട്…..ഒരു കോഫി കുടിച്ചു തീരുന്ന സമയം…അത്രയേ ഞാന്‍
ചോദിക്കുന്നുള്ളൂ.
അവള്‍ പറഞ്ഞു…സോറി…..